Idukki local

ജില്ലയിലെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ ഇതര സംസ്ഥാനക്കാരായ മനോരോഗികളേറെ

തൊടുപുഴ: ജില്ലയിലെ സ്വകാര്യ മാനസിക ആരോഗ്യ കേന്ദ്രങ്ങളില്‍ അന്യസംസ്ഥാനത്തു നിന്നെത്തിയ മാനസിക രോഗികള്‍ നിരവധി.തമിഴ്‌നാട് സ്വദേശികളായ നിരവധിപ്പേരെ ജില്ലയിലെ വിവിധ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചിരിക്കുകയാണ് .ജില്ലയ്ക്ക് പുറത്ത് നിന്നുള്ളവരും മാനസികരോഗ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്.
ചില കേന്ദ്രങ്ങളില്‍ രോഗം ഭേദമായിട്ടും ആളുകളെ പാര്‍പ്പിച്ചിരിക്കുന്നതായാണ് വിവരം.എന്നാല്‍ സ്വന്തം നാട്ടില്‍ ഇവരെ പാര്‍പ്പിക്കുന്നത് കുടുംബത്തിനു ബുദ്ധിമുട്ടായതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് ആശുപത്രി അധികൃതരുടെ നിലപാട്.ഇത്തരം സംഭവങ്ങളില്‍ വന്‍തുക വാങ്ങിയാണ് രോഗികളെ ചികില്‍സിക്കുന്നതെന്നും ആരോപണമുണ്ട്.
രോഗിയുടെ ബന്ധുക്കള്‍ ആശുപത്രി അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുകയാണത്രെ ചെയ്യുന്നത്.വര്‍ഷത്തിലൊന്നുപോലും രോഗികളെ കാണാന്‍ എത്താറില്ല.
പണമുള്ള കുടുംബങ്ങളിലെ രോഗികളുടെ ബന്ധുക്കളില്‍ നിന്നും പണം വാങ്ങി വര്‍ഷങ്ങളോളം ചികില്‍സ നീട്ടുന്ന സംഭവങ്ങളുമുള്ളതായി ആക്ഷേപമുണ്ട്.
രോഗം ഭേദമായിട്ടും ബന്ധുക്കള്‍ കൊണ്ടുപോവാതെ വരുമ്പോള്‍ പുറത്ത് ചാടാന്‍ ചില അന്തേവാസികള്‍ ശ്രമിക്കാറുണ്ട്.
ഈയിടെ തൊടുപുഴയ്ക്കു പരിസരത്തെ ഒരു കേന്ദ്രത്തില്‍ നിന്നു നാലുപേര്‍ പുറത്തു ചാടിയിരുന്നു.രണ്ടുപേരെ ആശുപത്രി അധികൃതര്‍ പിടികൂടി.കഴിഞ്ഞ ദിവസം വൈകുന്നേരമാണ് തമിഴ്‌നാട് സ്വദേശികളായ രണ്ട് പേര്‍ പുറത്ത് ചാടിയത്.ചെന്നൈ, നാഗര്‍കോവില്‍ സ്വദേശികളായ വിനോജ്,രശ്മികുമാര്‍ എന്നിവരാണ് ആശുപത്രി അധികൃതരെ കബളിപ്പിച്ച് പുറത്ത് ചാടിയത്. അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ രശ്മികുമാറിനെ നഗരത്തിന് സമീപത്തെ വീടിന്റെ ടെറസ്സില്‍ നിന്നും കണ്ടെത്തി.
കാണാതായ വിനോജിനെ കുറിച്ച് യാതൊരു വിവരവുമില്ല. ഇയാള്‍ വീട്ടില്‍ എത്തിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.ആശുപത്രി അധികൃതരുടെ പരാതിയെ തുടര്‍ന്ന് തൊടുപുഴ പോലിസ് അന്വേഷണം നടത്തി വരികയാണ്.
ചാടിപ്പോയ ഇരുവരും ദിവസങ്ങളായി ആശുപത്രിയുടെ ഗാര്‍ഡനില്‍ ജോലി ചെയ്യുകയായിരുന്നു.
Next Story

RELATED STORIES

Share it