wayanad local

ജില്ലയിലെ പൊതുജലാശയങ്ങളില്‍ മല്‍സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

കല്‍പ്പറ്റ: പൊതുജലാശയങ്ങളില്‍ മല്‍സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഫിഷറീസ് വകുപ്പ് ഗ്രാമപ്പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന മല്‍സ്യസമൃദ്ധി പദ്ധതിക്കു കീഴില്‍ പൊഴുതന ഗ്രാമപ്പഞ്ചായത്തിലെ ആനോത്ത് പുഴയില്‍ മല്‍സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗം എം എം ജോസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ എന്‍ സി പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ അനിലകുമാരി, നദീറ മുസ്തഫ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ബി കെ സുധീര്‍കിഷന്‍, പ്രൊജക്റ്റ് അസിസ്റ്റന്റ് റിന്റ ചെറിയാന്‍, അക്വാകള്‍ച്ചര്‍ കോ-ഓഡിനേറ്റര്‍ സിന്ധു ജോസ് സംസാരിച്ചു.
മാനന്തവാടി നഗരസഭയില്‍ നടന്ന ചടങ്ങില്‍ നഗരസഭാംഗം പി വി ജോര്‍ജിന്റെ നേതൃത്വത്തില്‍ പാണ്ടിക്കടവ് പാലത്തിന് സമീപം 90,000 മല്‍സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. മല്‍സ്യസമൃദ്ധി നോഡല്‍ ഓഫിസര്‍ ഡോ. നീത സൂസന്‍ ഡേവിഡ്, വി രാജേഷ്‌കുമാര്‍, ടി ഷമീര്‍, പ്രൊജക്റ്റ് അസിസ്റ്റന്റുമാരായ കെ ഡി പ്രിയ, വി പി സൗമ്യ, അക്വാകള്‍ച്ചര്‍ കോ-ഓഡിനേറ്റര്‍ വി ടി ഷെറിന്‍ പങ്കെടുത്തു. തൊണ്ടര്‍നാട് ഗ്രാമപ്പഞ്ചായത്തിലെ അരീക്കര പുഴയോരത്ത് നടന്ന ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് അംഗം സുനിത ദിലീപിന്റെ നേതൃത്വത്തില്‍ 80,000 മല്‍സ്യവിത്ത് നിക്ഷേപിച്ചു. ഫിഷറീസ് വകുപ്പ് ഉദേ്യാഗസ്ഥരും അക്വാകള്‍ച്ചര്‍ കോ-ഓഡിനേറ്റര്‍മാരായ എം സമൂന, സി എസ് ബെന്നി പങ്കെടുത്തു.
Next Story

RELATED STORIES

Share it