kozhikode local

ജില്ലയിലെ പള്ളിക്കുളങ്ങള്‍ സംരക്ഷിക്കാന്‍ സേവിന്റെ മുന്‍കൈയില്‍ നവീന പദ്ധതി

കോഴിക്കോട്: ജില്ലയിലെ വിദ്യാലയങ്ങളില്‍ നടപ്പാക്കിവരുന്ന പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവിന്റെ ജീവജലം’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പള്ളി കുളങ്ങള്‍ ശുചീകരിച്ചു സംരക്ഷിക്കാന്‍ ശ്രമം. ജലാശയങ്ങള്‍ ശുചീകരിച്ച് സംരക്ഷിക്കുന്ന പദ്ധതിയാണ് ജീവജലം. ഓരോ വിദ്യാലയവും ഒരു ജലാശയം തിരഞ്ഞെടുത്ത് ശുചീകരിച്ച് സംരക്ഷിക്കുന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസം തളി സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമിട്ടിരുന്നു. ജില്ലയിലെ പള്ളി കുളങ്ങള്‍ ശുചീകരിച്ച് സംരക്ഷിക്കാനുള്ള ശ്രമമാണ് ഇനി സേവ് നടത്തുന്നത്.
ജില്ലയിലെ പള്ളികളോട് അനുബന്ധിച്ചുള്ള കുളങ്ങള്‍ ശുചീകരിച്ച് സംരക്ഷിക്കാന്‍ പള്ളി കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സേവിന്റെ പ്രതിനിധികള്‍ കോഴിക്കോട് ഖാസി കെ വി ഇമ്പിച്ചമ്മദിനെ കണ്ടു നിവേദനം നല്‍കി.  ജില്ലയിലെ രണ്ടായിരത്തോളം വരുന്ന പള്ളികളില്‍  അഞ്ഞൂറോളം കുളങ്ങള്‍ ഉണ്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.  നിലവിലുള്ള മുഴുവന്‍ പള്ളി കുളങ്ങളും ശുചീകരിച്ച് സംരക്ഷിക്കാനുള്ള നിര്‍ദേശം പള്ളി കമ്മിറ്റികള്‍ക്ക് നല്‍കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ഇ കെ സുരേഷ് കുമാര്‍, പ്രഫ. ശോഭീന്ദ്രന്‍, സേവ് ജില്ലാ കോഓര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍, അബ്ദുള്ള സല്‍മാന്‍, സുമ പള്ളിപ്രം നിവേദക സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it