kasaragod local

ജില്ലയിലെ നഷ്ടപരിഹാര കണക്ക് വ്യക്തമാക്കണം: ആക്ഷന്‍ കമ്മിറ്റിനീ

ലേശ്വരം: ദേശീയപാത വികസനത്തിനായി ജില്ലയില്‍ ഏറ്റെടുക്കുന്ന വസ്തുവകകള്‍ക്ക് എന്തു നഷ്ടപരിഹാരം നല്‍കുമെന്ന കാര്യം പരസ്യമായി പ്രഖ്യാപിക്കണമെന്ന് എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് 20ന് കാഞ്ഞങ്ങാട്ടെ ദേശീയപാത സ്ഥലമെടുപ്പ് ഓഫിസിലേക്ക് മാര്‍ച്ച് നടത്താനും കമ്മിറ്റി തീരുമാനിച്ചു.
കണ്ണൂര്‍ ജില്ലയില്‍ ആറിടത്ത് റോഡിന്റെ അലൈന്‍മെന്റ് മാറ്റാന്‍ അധികൃതര്‍ തയ്യാറായിട്ടുണ്ട്. ജില്ലയില്‍ മാത്രം ജനങ്ങളുടെ പരാതി കേള്‍ക്കാനോ അലൈന്‍മെന്റില്‍ മാറ്റം വരുത്താനോ ഇവര്‍ തയ്യാറാകുന്നില്ലെന്ന് കൗണ്‍സില്‍ ആരോപിച്ചു. ജില്ലയില്‍ ദേശീയപാത വികസനത്തില്‍ നഷ്ടപ്പെടുന്നത് വീടുകള്‍ ഉള്‍പ്പെടെ 2132 കെട്ടിടങ്ങളും വിവിധ മതവിഭാഗങ്ങളുടെ 30 ആരാധനാലയങ്ങളും 33 വില്ലേജുകളിലായി 280 ഏക്കര്‍ സ്ഥലവുമാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
എം വിശ്വാസ്, എന്‍ പവിത്രന്‍, പി നാരായണന്‍, എം കെ സലാം ഹാജി, സി വി ചന്ദ്രന്‍, ടി കെ മഹമൂദ് സംസാരിച്ചു.
സിപിഎം -ബിജെപി സംഘര്‍ഷം
കാഞ്ഞങ്ങാട്: രാവണേശ്വരം തണ്ണോട്ട് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. തണ്ണോട്ട് ജങ്ഷനില്‍ സിപിഎം പ്രവര്‍ത്തകര്‍ സ്ഥാപിച്ചിരുന്ന കൊടികള്‍ക്കിടയില്‍ ബിജെപി കൊടി നാട്ടിയതാണ് സംഘര്‍ഷത്തിന് കാരണമായത്.  പ്രദേശത്ത് വന്‍ പോലിസ് സന്നാഹം ഏര്‍പ്പെടുത്തി.
Next Story

RELATED STORIES

Share it