Idukki local

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാറിന്റെ താക്കീത്‌

തൊടുപുഴ: മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് നിയമാനുസൃണം നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള ഫണ്ട് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്താത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ താക്കീത്. ഇടുക്കി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ആവശ്യമായ ഫണ്ട് വകയിരുത്തുന്നില്ലെന്നു കാട്ടി പരിവാര്‍ ജില്ലാ പ്രസിഡന്റ് പ്രഫ. ജോസ് അഗസ്റ്റില്‍ നല്‍കിയ പരാതിയില്‍ സര്‍ക്കാര്‍ ഉത്തരവും ഇറക്കി. നിഷ്‌കര്‍ഷിച്ചിട്ടുള്ള തുക നിര്‍ബന്ധമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും വകയിരുത്താന്‍ നടപടി സ്വീകരിക്കണമെന്നാണ് ഉത്തരവ്.
2018-19 വര്‍ഷത്തില്‍ പദ്ധതികള്‍ക്കു തുക വകയിരുത്തുമ്പോള്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള വിഹിതം കൃത്യമായി വകയിരുത്തണം. ജില്ലയില്‍ ഓരോ വര്‍ഷം കഴിയുന്തോറും തദ്ദേശ സ്ഥാപനങ്ങള്‍ മാനസികവും ശാരീരികവുമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പദ്ധതികള്‍ കുറയ്ക്കുന്നതായും ഫണ്ടുകള്‍ ആവശ്യത്തിനു വകയിരുത്തുന്നില്ലെന്നും പരാതിയുണ്ട്. പലപ്പോഴും പല പദ്ധതികളും അര്‍ഹരായവര്‍ അറിയാതെയും പോവുന്നു. ജില്ലയില്‍ പരിവാര്‍ എന്ന പേരില്‍ മാനസിക വെല്ലുവിളി നേരിടുന്നവരെ സഹായിക്കാന്‍ രൂപീകരിച്ച സംഘടന നിരവധി പരാതികളാണ് സര്‍ക്കാരിനുമുമ്പാകെ സമര്‍പ്പിച്ചിരിക്കുന്നത്. വകയിരുത്തിയ ഫണ്ട് കൃത്യമായി ചിലവഴിക്കാതെ വകമാറ്റുന്നതായും പരാതിയുണ്ട്.
സര്‍ക്കാര്‍ മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ കാര്യത്തില്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുമ്പോഴും ഇടുക്കി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ പലപ്പോഴും അലസതയാണു കാട്ടുന്നത്. ചികില്‍സകള്‍ക്കും മറ്റുമായി ചെലവാകുന്ന തുക ബില്‍ സമര്‍പ്പച്ചാല്‍ നല്‍കുന്ന പദ്ധതികളുണ്ട്. എന്നാല്‍, പലരേയും ചെറിയചെറിയ നിയമപ്രശ്‌നങ്ങള്‍ പറഞ്ഞ് അധികൃതര്‍ ബുദ്ധിമുട്ടിക്കുന്നതായും പരാതിയുണ്ട്. അതേസമയം, ജില്ലയില്‍ മാനസിക, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് അര്‍ഹമായതൊന്നും തടഞ്ഞുവയ്ക്കാറില്ലെന്നാണ് അധികൃതര്‍ വിശദീകരണം.
ഫണ്ടുകളുടെ അപര്യാപ്തത പലപ്പോഴും പദ്ധതികള്‍ നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തുന്നുണ്ട്. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ അനുവദിച്ച തുക പിടിച്ചുവയ്ക്കാറില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
പാവനാത്മയില്‍
ദേശീയ സെമിനാര്‍
മുരിക്കാശേരി: പാവനാത്മ കോളേജ്, ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ 9, 10 തിയ്യതികളില്‍ ദേശീയ സെമിനാര്‍ നടത്തും. ''റീ റൈറ്റിങ് ദ പാരഡൈയിംസ് ഓഫ് ജെന്‍ഡര്‍ ആന്‍ഡ് സെക്ഷ്വാലിറ്റി'' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍, പേപ്പര്‍ അവതരണം,  ചര്‍ച്ച എന്നിവ നടക്കും. ഡോ. യു തനേഷ് (വിവേകാനന്ദ കോളേജ്, ചെന്നൈ),  ഡോ.  ലത മറീന വര്‍ഗീസ് (പ്രിന്‍സിപ്പല്‍, സെന്റ് തോമസ് കോളജ്, റാന്നി), ഡോ. ജിജോ കുര്യാക്കോസ്(ക്വിയരള, കൊച്ചി) ക്ലാസുകള്‍ നയിക്കും. 9നു രാവിലെ 10ന് കോളജ് സെമിനാര്‍ ഹാളില്‍ പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍സണ്‍ വി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മാനേജര്‍ റവ. മോണ്‍. ജോസ് പ്ലാച്ചിക്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും.
Next Story

RELATED STORIES

Share it