palakkad local

ജില്ലയിലെ അതിപുരാതന വിദ്യാലയം : ഓര്‍മകള്‍ പുതുക്കി അവരൊത്തുകൂടിയപ്പോള്‍ ചരിത്രസംഗമമായി മാറി



അബ്ദുള്‍ ഹക്കീം കല്‍മണ്ഡപം

ഒലവക്കോട്: കത്തിയെരിയുന്ന മേടച്ചൂടിനെ വകഞ്ഞുമാറ്റി ശീതീകരിച്ചഹാളില്‍ അവര്‍ ഒത്തുകൂടിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അതൊരു ചരിത്രസംഗമമായിമാറി. ജില്ലയില്‍തന്നെ അതിപുരാതന വിദ്യാലയമായ വിവിപി ഹൈസ്‌ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളും അധ്യാപകരും ഒത്തുകൂടിയപ്പോ ള്‍ അതൊരു അപൂര്‍വ്വസംഗമത്തിന്റെ നിറവിലായിരുന്നു. പരസ്പരം സ്‌നേഹവും പങ്കുവക്കലും പരിചയം പൂതുക്കലുകളുമായി മണിക്കൂറുകള്‍ ചിലവിട്ടപ്പോള്‍ അവര്‍ക്ക് വിദ്യാലയമുറ്റത്തെ പ്രതീതിയായിരുന്നു.പലരും ഇന്ന് സ്വദേശത്തും വിദേശത്തുമായി ഉന്നതനിലയിലാണെങ്കിലും ഒരു നോക്കു കാണാനും ബന്ധം പുതുക്കാനുമായി സംഗമത്തിനെത്തിയത് ഉത്സാഹഭരിതമായ നിമിഷങ്ങളായിരുന്നു.ഐസ്‌ക്രീം വില്‍പ്പനക്കാരന്റെ നൊസ്റ്റാള്‍ജിയും സ്‌ക്കൂള്‍ മുറ്റത്തെ സൊറപറച്ചിലുകളും അധ്യാപകരുടെ ശകാരങ്ങളുമെല്ലാം കാലങ്ങള്‍ക്കിപ്പുറവും അവരില്‍ നൊമ്പരങ്ങളായി മാറി.തങ്ങളുടെ വിദ്യാര്‍ത്ഥികളെ കണ്ട കൃതാര്‍ത്ഥതയില്‍ അധ്യാപകരും ഗുരുനാഥന്‍മാരെ കണ്ടുവന്ദിക്കുന്ന വിദ്യാര്‍ത്ഥികളും സംഗമത്തിലെ അപൂര്‍വ്വ കാഴ്ചയായിരുന്നു.ഇടയ്ക്ക് പൂര്‍വ്വകാല വിദ്യാര്‍ത്ഥിയും സഹനടനുമായ ശ്രീജിത്ത് പുതുശ്ശേരി അവതരിപ്പിച്ച കലാപരിപാടിയും ചടങ്ങിന് മോടികൂട്ടി.ഇതിനു മുന്‍പും രണ്ടുതവണ ഇത്തരത്തില്‍ പൂര്‍വ്വസംഗമം നടത്തിയിരുന്നെങ്കിലും അതില്‍നിന്നെല്ലാം ഏറെ പുതുമകള്‍ ഇക്കുറി ഉണ്ടായിരുന്നു.മണിക്കൂറുകള്‍ നീണ്ട ചടങ്ങിനുശേഷം ഭക്ഷണം കഴിച്ച് പിരിയുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പലരുടെയും കണ്ണുകള്‍ ഈറനണിയുകയായിരുന്നു.വിസ്മൃതിയിലായ വിദ്യാലയം ഇന്ന് തലയെടുപ്പോടെ നഗരമധ്യത്തില്‍ നിലകൊള്ളുമ്പോഴും തങ്ങള്‍ക്ക് അക്ഷരജ്ഞാനം പകുത്തുനല്കിയ ആ വിശ്വഗേഹത്തെ ഒരു ചരിത്രസ്മാരകമായി നിലനിര്‍ത്താനുള്ള പ്രതിജ്ഞയിലായിരുന്നു പൂര്‍വ്വകാല വിദ്യാര്‍ത്ഥികളും അധ്യാപകരും. ഈറനണിഞ്ഞ കണ്ണുകളോടെ പലരും അടുത്ത വര്‍ഷം കാണാമെന്നു പറഞ്ഞ് പിരിയുമ്പോള്‍ എവിടെയോ നഷ്ടപ്പെട്ട സൗഹൃദം പതിറ്റാണ്ടുകള്‍ കഴിയുന്തോറും കൂട്ടിച്ചേര്‍ക്കപ്പെടുകയായിരുന്നു.ഒരു പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമമിന്ന് ഒരു ചരിത്രസംഭവമാക്കി മാറ്റിയ അനര്‍ഗ നിമിഷങ്ങളുടെ ആഹ്ലാദത്തില്‍ വിവിപി ഹൈസ്‌ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും  അധ്യാപകരും വരും വര്‍ഷങ്ങളില്‍ ഒരു കുടുംബ സംഗമത്തിനുകൂടി സാക്ഷ്യം വഹിക്കുമെന്ന പ്രതീക്ഷയില്‍ പിരിയുമ്പോള്‍ പലരിലും പ്രതീക്ഷയുടെ പുതുനാമ്പുകള്‍ പെയ്തിറങ്ങുകയായിരുന്നു.  ടോപ്പ് ഇന്‍ ടൗണ്‍ ഹാളില്‍ വെച്ച് നടത്തിയ പരിപാടി വി.വി.പി ഹൈസ്‌ക്കൂളിലെ മുതിര്‍ന്ന അധ്യാപകന്‍ എന്‍.എ ശങ്കരന്‍മാസ്റ്റര്‍് ഉദ്ഘാടനം ചെയ്തു. എം.എ നടരാജന്‍ അദ്ധ്യക്ഷത വഹിച്ചു.  തുടര്‍ന്ന് പൂര്‍വ്വകാല അധ്യാപകരും വിദ്യാര്‍ത്ഥികളുമായ പുത്തൂര്‍ രവി, എസ്. രാമചന്ദ്രന്‍, പി.കെ സുരേന്ദ്രന്‍, ശിവശങ്കരന്‍, എം. രാമചന്ദ്രന്‍, ഭാരതി ടീച്ചര്‍, നൂര്‍മുഹമ്മദ്, ശങ്കരന്‍കുട്ടി, എസ്.എ മുഹമ്മദ്്്്്്് യൂസുഫ്, ബാലസുബ്രഹ്മണ്യന്‍, സുരേന്ദ്രനാഥ്, ഗോപിനാഥ് പുത്തൂര്‍ എന്നിവര്‍ സംസാരിച്ചു. പൂര്‍വ്വവിദ്യാര്‍ത്ഥിയും പുതുമുഖനടനുമായ ശ്രീജീത് പുതുശ്ശേരി അവതരിപ്പിച്ച വണ്‍മാന്‍ഷോയും ചടങ്ങിന് മോടിക്കൂട്ടി.
Next Story

RELATED STORIES

Share it