kozhikode local

ജിയോസ ജീവകാരുണ്യ പ്രവര്‍ത്തനത്തിനിറങ്ങുന്നു

കോഴിക്കോട്: ജെഡിറ്റി ഇസ്‌ലാം ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ (ജിയോസ) 10ാം വാര്‍ഷികത്തോടനുബന്ധിച്ച് ബ്ലഡ് ഡൊണേഴ്‌സ് ഫോറം, മെഡിസിന്‍ ബാങ്ക്, പാലിയേറ്റീവ് കെയര്‍ യൂനിറ്റ്, നിരാലംബരെ സഹായിക്കുന്ന റിലീഫ് സെല്‍ എന്നിവ രൂപീകരിക്കാന്‍ പ്രസിഡന്റ് സി ചേക്കുട്ടി ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് തീരുമാനിച്ചു.
മദ്യത്തിനും മയക്കുമരുന്നിനുമെതിരേ കഴിഞ്ഞ ഏഴ് വര്‍ഷമായി പോരാടുന്ന ജിയോസ, പഠനം, സ്വഭാവം, പാഠ്യേതരവിഷയങ്ങള്‍ എന്നിവയില്‍ മികവ് പുലര്‍ത്തുന്ന ജെഡിറ്റിയിലെ വിവിധ സ്ഥാപനങ്ങളിലെ 25 വീതം വിദ്യാര്‍ഥികളെ തിരഞ്ഞെടുത്ത് എല്ലാ വര്‍ഷവും പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കാറുണ്ട്. ജെഡിറ്റി ഇസ്‌ലാമിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബാച്ച് അടിസ്ഥാനത്തിലും പ്രാദേശിക തലത്തിലും ജിയോസ കൂട്ടായ്മകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, കൂട്ടായ്മയും സംഘടിപ്പിക്കും. മെയ് 29ന് വിവിധ സ്ഥാപനങ്ങളുടെ പൂര്‍വ വിദ്യാര്‍ഥി സംയുക്ത ജനറല്‍ ബോഡിചേരും. ആറ് മാസത്തിനകം വിപുലമായ പത്താം വാര്‍ഷികവും ആഘോഷിക്കും.
ഓരോ രാജ്യങ്ങളിലും പ്രത്യേകം ജിയോസ ചാപ്റ്ററുകള്‍ സംഘടിപ്പിക്കുവാനും ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കുവാനും പി ഷംസുദ്ദീനെ(ജിദ്ദ) ചുമതലപ്പെടുത്തി. ആറ് മാസത്തിനകം ജിയോസ ബുള്ളറ്റിനും പത്താം വാര്‍ഷികത്തോടനുബന്ധിച്ച സോവനീറും പ്രസിദ്ധീകരിക്കുവാന്‍ തീരുമാനിച്ചു.
യോഗത്തില്‍ പി എം കോയ, സെക്രട്ടറി കെ സി ഫസലുല്‍ ഹഖ്, ഖജാഞ്ചി ടി ടി നാസര്‍, വൈസ് പ്രസിഡന്റ് എം പി ആലിക്കുട്ടിഹാജി, പി കെ ഉമ്മര്‍ഹാജി, എം മുഹമ്മദ് മുസ്തഫ, പി നാസര്‍, എം കെ സിദ്ദീഖ്, വി എ ഷാനവാസ്, ടി വി ഇബ്രാഹിം കോയ, കെ കുഞ്ഞമ്മദ്‌കോയ, എന്‍ പി എ റഹീം സംസാരിച്ചു. മേല്‍ പദ്ധതികളുടെ വിജയത്തിനായി നാട്ടിലും മറുനാട്ടിലുമുള്ള ജെഡിറ്റി പൂര്‍വവിദ്യാര്‍ഥികള്‍ 9447010558, 9895430068, 9447021350, 9847 439796 നമ്പറുകളില്‍ ഒന്നിലേക്ക് ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി പി എം കോയ അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it