ജിപിഎഫ് തട്ടിപ്പ്: അജ്ഞാതര്‍ക്കെതിരേ കേസ്

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രാലയത്തിന്റെ ജനറല്‍ പ്രോവിഡന്റ് ഫണ്ട് (ജിപിഎഫ്) അക്കൗണ്ടുകളില്‍ നിന്ന് അനധികൃതമായി 92 ലക്ഷം രൂപ പിന്‍വലിച്ചതിനു മന്ത്രാലയത്തിലെ അജ്ഞാത ഉദ്യോഗസ്ഥര്‍ക്കെതിരേ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. 2017 ആഗസ്തിനും 2018 ഫെബ്രുവരിക്കുമിടയിലാണ് തട്ടിപ്പ് നടന്നതെന്ന് അധികൃതര്‍ പറഞ്ഞു.
നാലു ജിപിഎഫ് അക്കൗണ്ടുകളില്‍ നിന്ന് തട്ടിപ്പിലൂടെ പണം മാറ്റിയതായി വിദേശകാര്യ മന്ത്രാലയം ആഭ്യന്തര പരിശോധനയില്‍ കണ്ടെത്തി.
ജൂണ്‍ 7ന് രാംകുമാര്‍ എന്നയാളുടെ പേരിലുള്ള ജിപിഎഫ് അക്കൗണ്ടില്‍ നിന്ന് 22 ലക്ഷം പിന്‍വലിക്കാന്‍ ശ്രമിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
Next Story

RELATED STORIES

Share it