ജിന്‍സണ്‍ ജോണ്‍സണും വി നീനയ്ക്കും ജി വി രാജ അവാര്‍ഡ്

തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ 2017-18ലെ ജി വി രാജ അവാര്‍ഡും മറ്റു കായിക അവാര്‍ഡുകളും മന്ത്രി ഇ പി ജയരാജന്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര അത്ലറ്റായ ജിന്‍സണ്‍ ജോ ണ്‍സണാണ് പുരുഷവിഭാഗം ജി വി രാജ അവാര്‍ഡ്. അന്താരാഷ്ട്ര അത്ലറ്റായ വി നീനയ്ക്ക് വനിതാവിഭാഗം പുരസ്‌കാരം ലഭിച്ചു. ഇരുവര്‍ക്കും മൂന്നുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും ലഭിക്കും. ബാഡ്മിന്റണ്‍ പരിശീലകനായ എസ് മുരളീധരനാണ് ഒളിംപ്യന്‍ സുരേഷ്ബാബു ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ലഭിച്ചത്. രണ്ടുലക്ഷം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
മറ്റു പുരസ്‌കാരങ്ങള്‍: മികച്ച പരിശീലകന്‍- എസ് മനോജ് (വോളിബോള്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍), മികച്ച കായികാധ്യാപകന്‍ (കോളജ് തലം)- ഡോ. മാത്യൂസ് ജേക്കബ് (മാര്‍ അത്താനേഷ്യസ് കോളജ്, കോതമംഗലം), മികച്ച കായികനേട്ടങ്ങള്‍ കൈവരിച്ച കോളജ്- അസംപ്ഷന്‍ കോളജ് ചങ്ങനാശ്ശേരി. അബിഗേയില്‍ ആരോഗ്യനാഥനാണ് (സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റല്‍ കൊല്ലം) സ്‌കൂള്‍തല സ്പോര്‍ട്സ് ഹോസ്റ്റല്‍ (വനിത) വിഭാഗത്തി ല്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കിയ കായികതാരം. ജിന്‍സി ജിന്‍സനാണ് (അസംപ്ഷന്‍ കോളജ് ചങ്ങനാശ്ശേരി) കോളജ് തല സ്പോര്‍ട്സ് ഹോസ്റ്റല്‍ (വനിത) വിഭാഗത്തില്‍ മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കിയ കായികതാരം. മതിയായ അപേക്ഷകര്‍ ഇല്ലാത്തതിനാല്‍ മികച്ച സ്‌കൂള്‍ കായികാധ്യാപകനുള്ള അവാര്‍ഡ് തീരുമാനിച്ചിട്ടില്ല. അപേക്ഷകള്‍ ലഭിക്കാത്തതിനാല്‍ മികച്ച സ്‌കൂളിനുള്ള അവാര്‍ഡും തീരുമാനിച്ചിട്ടില്ല. കോളജ്, സ്‌കൂള്‍തല സ്പോര്‍ട്സ് ഹോസ്റ്റല്‍ വിഭാഗത്തില്‍ (ആണ്‍കുട്ടികള്‍) അപേക്ഷകള്‍ ലഭിക്കാതിരുന്നതിനാല്‍ മികച്ച കോളജ്, സ്‌കൂള്‍തല സ്പോര്‍ട്സ് ഹോസ്റ്റല്‍ ആണ്‍കുട്ടികള്‍ക്കുള്ള അവാര്‍ഡും തീരുമാനിച്ചിട്ടില്ല. വാ ര്‍ത്താസമ്മേളനത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍, കായികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ ജയതിലക് പങ്കെടുത്തു.

Next Story

RELATED STORIES

Share it