Flash News

ജിന്‍പെങിനെ പ്രശംസിച്ചു ട്രംപ്



ബെയ്ജിങ്: ഉത്തര കൊറിയ, വ്യാപാര കരാര്‍ എന്നിവയില്‍ മുന്‍ വിമര്‍ശനങ്ങളില്‍ നിന്നു വ്യത്യസ്തമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പെങിനെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അതേസമയം ഉത്തര കൊറിയയെ ആണവ നിരായുധീകരണത്തിലേക്കു കൊണ്ടുവരാന്‍ കഠിനാധ്വാനം ചെയ്യണമെന്നും ട്രംപ്്  പെങിനോട് ആവശ്യപ്പെട്ടു. ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ ബെയ്ജിങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൈനയുടെ വ്യാപാര മുന്നേറ്റത്തെയും ട്രംപ് പുകഴ്ത്തി. ചൈനീസ് വിപണിയിലേക്കുള്ള ചില നിയന്ത്രണങ്ങള്‍ കുറയ്ക്കാന്‍ പെങ്് സന്നദ്ധമായതായും അദ്ദേഹം അറിയിച്ചു. ബാങ്കിങ,് ഇന്‍ഷുറന്‍സ് മേഖലകളിലും തടസ്സങ്ങള്‍ ലഘൂകരിക്കുമെന്നും വാഹന നികുതി ക്രമാനുഗതമായി കുറയ്ക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Next Story

RELATED STORIES

Share it