Flash News

ജിന്നയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദം;ആര്‍എസ്എസ് ശാഖ തുടങ്ങാന്‍ അനുവദിക്കാത്തതിനാലെന്ന് വിദ്യാര്‍ഥികള്‍

ജിന്നയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദം;ആര്‍എസ്എസ് ശാഖ തുടങ്ങാന്‍ അനുവദിക്കാത്തതിനാലെന്ന് വിദ്യാര്‍ഥികള്‍
X
ന്യൂഡല്‍ഹി: പാകിസ്താന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദം ആര്‍എസ്എസ് ശാഖ തുടങ്ങാന്‍ അനുവദിക്കാത്തതിനാലെന്ന് അലിഗഡ് സര്‍വകലാശാല വിദ്യാര്‍ഥികള്‍.ജിന്നയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നില്‍ ആര്‍എസ്എസിന്റെ രാഷ്ട്രീയ താല്‍പര്യമാണെന്നും വിദ്യാര്‍ഥികള്‍ കൂട്ടിച്ചേര്‍ത്തു.



അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി യോഗാ ഗുരു ബാബാ രാംദേവ് രംഗത്തെത്തി.ഫോട്ടോയിലും വിഗ്രഹങ്ങളിലും വിശ്വസിക്കാത്ത മുസ്‌ലിങ്ങള്‍ എന്തിന് മുഹമ്മദ് അലി ജിന്നയുടെ ചിത്രം നീക്കിയതില്‍ വേവലാതിപ്പെടണമെന്ന് രാംദേവ് ചോദിച്ചു.അത്തരം വിശ്വാസമില്ലാത്തതിനാല്‍ ജിന്നയുടെ ചിത്രത്തില്‍ അസ്വസ്ഥപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ രാജ്യത്തിന്റ ഐക്യത്തിലും അഖണ്ഡതയിലും വിശ്വസിക്കുന്നവര്‍ക്ക് ജിന്ന ഒരിക്കലും മാതൃകാപുരുഷനല്ല. അദ്ദേഹത്തെ ആരാധിക്കാനും അവര്‍ക്കാവില്ലെന്നും രാം ദേവ് നളന്ദയില്‍ നടത്തിയ യോഗ ക്ലാസിനിടെ പറഞ്ഞു.
അലിഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി യൂണിയന്‍ ഓഫീസിലുള്ള മുഹമ്മദ് അലി ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി മാര്‍ച്ച് നടത്തിയത്. ഇതിനെതിരെ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു.
Next Story

RELATED STORIES

Share it