Gulf

ജിദ്ദയില്‍ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ജിദ്ദയില്‍ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
X


ജിദ്ദ: ജിദ്ദയില്‍ മലയാളി യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കരിപ്പൂര്‍ സ്വദേശി അബ്ദുറസാഖ് എന്ന യുവാവിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ജിദ്ദയിലെ അസീസിയയില്‍ ഇദ്ദേഹം ജോലി ചെയ്യുന്ന കണ്ണട കടക്ക് ഉള്ളിലാണ് മൃതദേഹം കാണപ്പെട്ടത്. നാട്ടിലേക്കു പോകുവാനായി തൊഴിലുടമയോട് റീഎന്‍ട്രി വിസക്കു ആവശൃപ്പെട്ടിരുന്നുവെങ്കിലും സ്‌പോണ്‍സര്‍ അനുമതി നല്‍കാതിരുന്നതിനാല്‍ കുറച്ചു ദിവസങ്ങളായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ദിവസങ്ങളായി കടയും തുറന്നിരുന്നില്ല. ബന്ധുക്കളുടെ ഫഌറ്റിലായിരുന്നു താമസിച്ചിരുന്നത്. മരണത്തിനുത്തരവാദി തൊഴിലുടമയാണെന്ന് കാണിച്ച് അബൂബക്കര്‍ എഴുതിവെച്ച കത്ത് മൃതദേഹത്തിനടുത്തുനിന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ജിദ്ദ ഷിമാലിയ പോലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അബൂബക്കറിന്റെ മൂന്ന് കുട്ടികളും ഭാര്യയും നാട്ടിലാണ്.
Next Story

RELATED STORIES

Share it