World

ജിദ്ദയില്‍ പുതിയ വിമാത്താവളം തുറന്നു

ജിദ്ദ: ജിദ്ദയില്‍ പുതുതായി നിര്‍മിച്ച കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ വിമാന സര്‍വീസുകള്‍ തുടങ്ങി. ആദ്യ സര്‍വീസ് ഖുറയ്യാത്തിലേക്കായിരുന്നു. രാവിലെ 5.15ന് 133 യാത്രക്കാരുമായി എസ്‌വി 1291ാം നമ്പര്‍ വിമാനം ജിദ്ദ വിട്ടു. രാവിലെ 7.10നു വിമാനം ഖുറയ്യാത്തിലെത്തി. ഖുറയ്യാത്തില്‍ നിന്നുള്ള എസ്‌വി 1290ാം നമ്പര്‍ വിമാനം രാവിലെ 9.45 ന് പുതിയ ജിദ്ദ എയര്‍പോര്‍ട്ടില്‍ എത്തി. യാത്രക്കാരെ പൂച്ചെണ്ടുകളും സമ്മാനങ്ങളും നല്‍കി സ്വീകരിച്ചു.  ആദ്യഘട്ടത്തില്‍ ആഭ്യന്തര സര്‍വീസുകള്‍ മാത്രമായിരിക്കും അനുവദിക്കുക. ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ രണ്ടു സര്‍വീസ് മാത്രമാണ് പുതിയ എയര്‍പോര്‍ട്ടില്‍ നിന്ന് നടത്തുക. ഇതിനു ശേഷം സര്‍വീസുകളുടെ എണ്ണം പടിപടിയായി ഉയര്‍ത്തുമെന്നു സൗദി വക്താവ് അബ്ദുര്‍റഹ്മാന്‍ അല്‍ത്വയ്യിബ് അറിയിച്ചു.
Next Story

RELATED STORIES

Share it