wayanad local

ജിത്തുവിന്റെ കണ്ണീരൊപ്പാന്‍ ആശ്വാസ നടപടികളുമായി മന്ത്രി

കല്‍പ്പറ്റ: കാട്ടാന ചവിട്ടിക്കൊന്ന പുല്‍പ്പള്ളി വേലിയമ്പം ചുള്ളിക്കാട് കാട്ടുനായ്ക്ക കോളനിയിലെ ചന്ദ്രന്റെ മകന്‍ ജിത്തുവിന്റെ കണ്ണീരൊപ്പാന്‍ ആശ്വാസ നടപടികളുമായി മന്ത്രി പി കെ ജയലക്ഷ്മി. ജിത്തുവിനെ സംബന്ധിച്ച വാര്‍ത്തയെത്തുടര്‍ന്ന് അടിയന്തരമായി 50,000 രൂപ അനുവദിക്കാനും കൈത്താങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രതിമാസം 1,000 രൂപ വീതം നല്‍കാനും മന്ത്രി പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ പുകഴേന്തിക്ക് നിര്‍ദേശം നല്‍കി.
ജിത്തുവിന് യഥാവിധി ചികില്‍സ ലഭ്യമാക്കുന്നതിലും ദുരിതങ്ങള്‍ മേലുദ്യോഗസ്ഥരെ ധരിപ്പിക്കുന്നതിലും വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ പ്രമോട്ടര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കെതിരേ നടപടി സ്വീകരിക്കാനും മന്ത്രി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പട്ടികവര്‍ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ ജിത്തുവിന്റെ വീട്ടിലെത്തി ആദ്യഘട്ടമായി 5,000 രൂപ നല്‍കി. കഴിഞ്ഞ ദിവസമാണ് കാട്ടാനയുടെ ആക്രമണത്തില്‍ ചന്ദ്രന്‍ കൊല്ലപ്പെട്ടത്. 15കാരനായ ജിത്തുവിന് ഇരുകാലുകളിലും അസുഖം കാരണം വിദ്യാലയത്തില്‍ പോവാന്‍ കഴിഞ്ഞിരുന്നില്ല. സഹോദരി മിനിക്കും വിദഗ്ധ ചികില്‍സ ഏര്‍പ്പാടാക്കും. പട്ടികവര്‍ഗക്കാരായ കാട്ടുനായ്ക്ക, പണിയ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ കോളനി സന്ദര്‍ശനം നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it