ജിഗ്നേഷ് മേവാനിയെ വെടിവച്ച് കൊല്ലുമെന്നു ഭീഷണി

അഹ്മദാബാദ്: ഗുജറാത്ത് എംഎല്‍എയും ദലിത് യുവ നേതാവുമായ ജിഗ്‌നേഷ് മേവാനിക്കു ഫോണിലൂടെ വധഭീഷണി. തന്നെ വെടിവച്ചു കൊല്ലുമെന്ന ഭീഷണി ജിഗ്നേഷ് തന്നെയാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചത്. തന്റെ പഴയ നമ്പര്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന സഹപ്രവര്‍ത്തകന്‍ കൗശിക് പാര്‍മറിനാണ് കോള്‍ ലഭിച്ചതെന്നും കൗശിക് തന്നെ വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു എന്നും മേവാനി ട്വീറ്റില്‍ പറയുന്നു.
അതേസമയം ജിഗ്നേഷിന്റെ പരാതിയില്‍ ഫോണ്‍ വിളിച്ച രണ്‍വീര്‍ മിശ്ര എന്നയാള്‍ക്കെതിരേ പോലിസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തു. മുമ്പും മേവാനിക്കെതിരേ വധഭീഷണി ഉയര്‍ന്നിരുന്നെന്നും പോലിസ് നിഷ്‌ക്രിയരായതും യാതൊരുവിധ നടപടി സ്വീകരിക്കാത്തതുമാണ് ഇത്തരം ഭീഷണികള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നും മേവാനിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. മേവാനിക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കാനാവശ്യപ്പെട്ട് ദലിത് സംഘടനാ നേതാക്കള്‍ നാളെ ഗാന്ധിനഗര്‍ ഡിജിപിയുമായി ചര്‍ച്ച നടത്തും.
Next Story

RELATED STORIES

Share it