Flash News

ജിഎസ് ടി: സംസ്ഥാനങ്ങള്‍ക്ക് 8,698 കോടി നഷ്ടപരിഹാരം



ബംഗളൂരു: ചരക്കുസേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതിലൂടെ സംസ്ഥാനങ്ങള്‍ക്കുണ്ടായ വരുമാന നഷ്ടം പരിഹരിക്കുന്നതിന് കേന്ദ്രം 8,698 കോടി അനുവദിച്ചു. ജിഎസ്ടി നടപ്പാക്കിയതിനു പിന്നാലെ രാജസ്ഥാന്‍, അരുണാചല്‍ പ്രദേശ് ഒഴികെയുള്ള സംസ്ഥാനങ്ങള്‍ക്കാണ് ജൂലൈ, ആഗസ്ത് മാസങ്ങളിലെ വരുമാന നഷ്ടം നികത്താന്‍ കേന്ദ്രം ഫണ്ട് അനുവദിച്ചത്. രണ്ടു മാസത്തേക്കുള്ള നഷ്ടപരിഹാരമായി 8,698 കോടി നല്‍കിയതായും ഇത് ഈ മാസങ്ങളിലെ മൊത്തം സെസ് വരുമാനത്തിന്റെ 58 ശതമാനം വരുമെന്നും അധികൃതര്‍ വ്യക്തമാക്കി.സേവന നികുതി, എക്‌സൈസ് തീരുവ, വാറ്റ് തുടങ്ങിയവ കൂട്ടിച്ചേര്‍ത്താണ് ജിഎസ്ടി നടപ്പാക്കിയത്.
Next Story

RELATED STORIES

Share it