Flash News

ജിഎസ് ടി : പ്രത്യേക യോഗം തൃണമൂല്‍ ബഹിഷ്‌കരിക്കും



ന്യൂഡല്‍ഹി: ജിഎസ്ടി (ചരക്കു സേവന നികുതി) ജുലൈ മുതല്‍ നടപ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അനാവശ്യമായ തിടുക്കം മറ്റൊരു വലിയ മണ്ടത്തരമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി കുറ്റപ്പെടുത്തി. ജിഎസ്ടി നടപ്പിലാക്കുന്നതിന് മുന്നോടിയായി നാളെ അര്‍ധരാത്രി പാര്‍ലമെന്റില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേകയോഗം ബഹിഷ്‌കരിക്കുമെന്നും മമത അറിയിച്ചു.ജിഎസ്ടിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ ചുരുങ്ങിയത് ആറു മാസമെങ്കിലും വേണം. ചെറുകിട വ്യാപാരികള്‍ക്ക് ജിഎസ്ടി വിജയകരമായി നടപ്പിലാക്കാന്‍ ആവശ്യമായ സമയം അനുവദിക്കണമെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.ചെറുകിട വ്യവസായികള്‍ ആശങ്കയിലാണ്. മരുന്നുകളുള്‍പ്പെടെയുള്ള നിര്‍ണായക ചരക്കുകള്‍ക്ക് ക്ഷാമം നേരിടുകയാണെന്നും മമത അവകാശപ്പെട്ടു. അതെസമയം ജൂണ്‍ 30ന് നടക്കുന്ന യോഗത്തിനുള്ള ക്ഷണം കോണ്‍ഗ്രസ് എതിര്‍ത്തു. പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രിക്ക് എങ്ങനെ ജിഎസ്ടി നടപ്പിലാക്കാന്‍ സാധിക്കുമെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല കുറ്റപ്പെടുത്തി.ജിഎസ്ടി നടപ്പിലാക്കുന്നത് വൈകിപ്പിക്കുന്നതിനുള്ള തുണിത്തര വ്യവസായികള്‍, മറ്റു ചെറുകിട വ്യവസായികളുടെയും അപേക്ഷകള്‍ പരിഗണിക്കണമെന്നും സുര്‍ജെവാല ആവശ്യപ്പെട്ടു. നേരത്തേ യോഗത്തില്‍ പങ്കെടുക്കുമെന്നറിയിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ജിഎസ്ടി നടപ്പിലാക്കാന്‍ തിടുക്കം കാണിക്കുന്നതെന്തിനാണെന്നു ചോദിച്ചു. പാര്‍ലമെന്റ് യോഗത്തില്‍ പങ്കെടുക്കാന്‍ മുഴുവന്‍ പാര്‍ലമെന്റ് അംഗങ്ങള്‍, മുന്‍ പ്രധാനമന്ത്രിമാരായ ഡോ. മന്‍മോഹന്‍ സിങ്, എച്ച് സി ദേവഗൗഡ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it