Flash News

ജിഎസ് ടി: ധാരണയില്ലെന്ന് ബിജെപി മന്ത്രി



ഭോപാല്‍: ജിഎസ്ടി എന്താണെന്നു തനിക്ക് ഇതുവരെയും മനസ്സിലായിട്ടില്ലെന്നു മധ്യപ്രദേശ് ഭക്ഷ്യകാര്യ മന്ത്രി ഒ എം പ്രകാശ് ധുര്‍വെ. നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഉമാറിയ ജില്ലയില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് മന്ത്രിയുടെ തുറന്നുപറച്ചില്‍.  തനിക്കു മാത്രമല്ല, വ്യാപാരികള്‍ക്കും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കും ചരക്കുസേവന നികുതി എന്താണെന്നു പിടികിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.  അതുകൊണ്ട് തന്നെ ആ വിഷയത്തെക്കുറിച്ച് ഞാന്‍ സംസാരിക്കുന്നില്ല. എല്ലാവര്‍ക്കും സാവധാനത്തിലേ മനസ്സിലാക്കാനാവൂ. അതു പിടികിട്ടിയാല്‍ ഒരാശ്വാസമാവുമെന്നും മന്ത്രി വെളപ്പെടുത്തി. ഇതിനിടെ ധുര്‍വെയുടെ പ്രസംഗത്തിന്റെ വീഡിയോ വൈറലായതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ വിഷയം ഏറ്റെടുത്തു. 2019ല്‍ തന്റെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ജിഎസ്ടി അഴിച്ചുപണിയുമെന്നു കഴിഞ്ഞദിവസം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും വ്യക്തമാക്കിയിരുന്നു. ജിഎസ്ടി നടപ്പാക്കിയതില്‍ തെറ്റു സംഭവിച്ചിട്ടുണ്ടെന്നു നേരത്തെ യശ്വന്ത് സിന്‍ഹ അടക്കമുള്ള ബിജെപി നേതാക്കള്‍ ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it