Flash News

ജിഎസ് ടി : ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് ക്ഷാമം നേരിടുമെന്ന് വ്യാപാരികള്‍

ജിഎസ് ടി : ജീവന്‍രക്ഷാ മരുന്നുകള്‍ക്ക്  ക്ഷാമം നേരിടുമെന്ന് വ്യാപാരികള്‍
X


കൊച്ചി: ജൂലൈ ഒന്നു മുതല്‍ രാജ്യം മൂല്യവര്‍ധിത നികുതിയില്‍ നിന്നു (വാറ്റ്) ജിഎസ്ടിയിലേക്ക് മാറ്റപ്പെടുമ്പോള്‍ ഔഷധങ്ങളുടെ ലഭ്യതയ്ക്കു കടുത്ത ക്ഷാമം നേരിടുമെന്ന്് ഓള്‍ കേരള കെമിസ്റ്റ് ആന്റ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ എന്‍ മോഹന്‍ അറിയിച്ചു. നിലവില്‍ ചില്ലറ-മൊത്ത മരുന്നു വ്യാപാരികള്‍ വാറ്റ് സമ്പ്രദായത്തില്‍ എംആര്‍പിയിന്‍മേല്‍ ആദ്യ വില്‍പന ഘട്ടത്തില്‍ അഞ്ചു ശതമാനം നികുതി കൊടുത്തു വാങ്ങിവച്ചിട്ടുള്ള മരുന്നുകള്‍ ജിഎസ്ടി നടപ്പാക്കുന്ന ജൂലൈ 1 മുതല്‍ 12 ശതമാനം ജിഎസ്ടി നികുതിയില്‍ വില്‍ക്കേണ്ടിവരുന്നതുകൊണ്ട് ചില്ലറവ്യാപാരികള്‍ക്ക് ഏകദേശം 10 ശതമാനവും മൊത്തവ്യാപാരികള്‍ക്ക് 8 ശതമാനവും നഷ്ടം സംഭവിക്കും. നീക്കിയിരിപ്പു സ്‌റ്റോക്കിനു നല്‍കിയ നികുതി വീണ്ടും നല്‍കേണ്ട സ്ഥിതിവിശേഷമാണ് ജിഎസ്ടിയില്‍ സംഭവിക്കുന്നത്. ഈ നഷ്ടം പരിഹരിക്കുന്നതിനുള്ള നടപടികള്‍ നിര്‍മാതാക്കളുടെ പക്കല്‍ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. നീക്കിയിരിപ്പ് സ്‌റ്റോക്കിന്‍മേല്‍ ഉണ്ടാവുന്ന നഷ്ടം പരിഹരിക്കാന്‍ നിര്‍മാതാക്കള്‍ തയ്യാറാകാത്തപക്ഷം വാറ്റ് ഘടനയില്‍ കൈയിലുള്ള നീക്കിയിരിപ്പ് സ്‌റ്റോക്കുകള്‍ നഷ്ടം സഹിച്ചു വില്‍ക്കാന്‍ സാധ്യമല്ലാത്തതുകൊണ്ട് ചില്ലറവ്യാപാരികളും മൊത്തവ്യാപാരികളും നിര്‍മാതാക്കള്‍ക്ക് തിരിച്ചുനല്‍കി പുതിയ നികുതിഘടനയിലുള്ള മരുന്നുകള്‍ വാങ്ങി വില്‍ക്കാന്‍ നിര്‍ബന്ധിതരാണ്. നീക്കിയിരിപ്പ് സ്‌റ്റോക്ക് തിരിച്ചുകൊടുത്ത് ജിഎസ്ടി ഘടനയിലുള്ള പുതിയ മരുന്നുകള്‍ ലഭിക്കാന്‍ കാലതാമസം ഉണ്ടാവുകയും ചെയ്താല്‍ സംസ്ഥാനത്ത് കടുത്ത മരുന്നുക്ഷാമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും എ എന്‍ മോഹന്‍  വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it