kasaragod local

ജിഎസ് ടിയെ അനുകരിച്ച്‌ തൊഴില്‍ നിയമങ്ങള്‍ ഏകീകരിക്കണം: ടി നസിറുദ്ദീന്‍



കാസര്‍കോട്: രാജ്യത്ത് ജിഎസ്ടി നടപ്പിലാക്കിയപോലെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും ബാധമാകുന്ന രീതിയില്‍ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കൗണ്‍സില്‍ യോഗം മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെപോലെ കര്‍ശനമായ തൊഴില്‍നിയമങ്ങള്‍ ഒരു സംസ്ഥാനത്തുമില്ല. വ്യാപാരത്തിനും വ്യവസായത്തിനും ദോഷം ചെയ്യുന്ന നിയമമാണ് കേരളത്തിലുളളത്. നിര്‍ബന്ധിത ഹര്‍ത്താലുകളെ ശക്തമായി നേരിടുമെന്നും ജിഎസ്ടിയില്‍ ജയില്‍ ശിക്ഷ പോലുള്ള നിയമങ്ങള്‍ക്കെതിരെ പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കെ അഹമ്മദ് ശരീഫ് അധ്യക്ഷതവഹിച്ചു. പി കുഞ്ഞാവു ഹാജി, ടി എം ജോസ് തയ്യില്‍, ബാബു കോട്ടയില്‍, കെ സേതുമാധവന്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ അഹമ്മദ് ശരീഫ് (പ്രസിഡന്റ്), കെ വി ലക്ഷ്മണന്‍, പൈക്ക അബ്ദുല്ലക്കുഞ്ഞി, സി യൂസഫ് ഹാജി, ശങ്കരനാരായണ മയ്യ, കെ ഐ മുഹമ്മദ് റഫീഖ്, തോമസ് കാനാട്ട് (വൈസ്പ്രസിഡന്റ്), ടി എം ജോസ് തയ്യില്‍ (ജനറല്‍ സെക്രട്ടറി), ഗിരീഷ് ചീമേനി, പി അശോകന്‍, കെ ജെ സജി, ടി എ ഇല്യാസ്, എ പ്രത്യോധനന്‍, കെ മണികണ്ഠന്‍ (സെക്രട്ടറി), മാഹിന്‍ കോളിക്കര (ഖജാഞ്ചി).
Next Story

RELATED STORIES

Share it