Alappuzha local

ജിഎസ്ടി: വ്യാപാരികള്‍ ആത്മഹത്യയുടെ വക്കില്‍- എ ജെ ഷാജഹാന്‍



ആലപ്പുഴ: ജിഎസ്ടി അപാകതകള്‍ പരിഹരിക്കാതെ വ്യാപാരികളില്‍ അടിച്ചേല്‍പ്പിച്ചതു മൂലം കേരളത്തിലെ വ്യാപാരികള്‍ ആത്മഹത്യയുടെ വക്കിലാണെന്ന് കെവിവിഇഎസ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എജെ ഷാജഹാന്‍ ആരോപിച്ചു. കോര്‍പറേറ്റുകളാണ് ജിഎസ്ടിയുടെ യഥാര്‍ഥ ഗുണഭോക്താക്കളെന്നും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സാധാരണക്കാരായ വ്യാപാരികളോടൊപ്പം അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെവിവിഇഎസ് യൂത്ത് വിങ് ജില്ലാ കമ്മിറ്റി വ്യാപാരദ്രോഹ നടപടികള്‍ക്കെതിരേ സംഘടിപ്പിച്ച ബ്ലൂ വോളന്റിയര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇഎംഎസ്്് സ്‌റ്റേഡിയത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് സുനീര്‍ ഇസ്മയിലിനു പതാക കൈമാറി ജില്ലാ ജനറല്‍ സെക്രട്ടറി വി സബില്‍രാജ് ഉദ്ഘാടനം ചെയ്തു.  ജോസ്് കൂമ്പയില്‍, ജില്ലാ ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍ ആയില്യത്ത്, സജീദ് ഗായല്‍, അജ്മല്‍ ഷാജഹാന്‍ നേതൃത്വം നല്‍കി. പത്തനംതിട്ട യൂത്ത് വിങ് ജില്ലാ പ്രസിഡന്റ്് ഷജീര്‍ പത്തനംതിട്ട, കെഎസ് മുഹമ്മദ്, ഐ ഹലീല്‍, മുജീബ് റഹ്മാന്‍,മടത്തില്‍ ശുക്കൂര്‍, മഹേശ് കൃഷ്ണാസ്, സുരേഷ് റാവു, നജീബ് പൂച്ചാക്കല്‍ സംസാരിച്ചു. സുനീര്‍ ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. മാര്‍ച്ച് നഗചത്വരത്തില്‍ സമാപിച്ചു.
Next Story

RELATED STORIES

Share it