Flash News

ജിഎസ്ടി : വ്യാപാരികളുടെ കടയടപ്പ് സമരം പൂര്‍ണം



തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വ്യാപാരിദ്രോഹ നടപടികളിലും ജിഎസ്ടി നടപ്പാക്കിയതിലെ അപാകതയിലും പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ സംസ്ഥാനവ്യാപക കടയടപ്പ് സമരം പൂര്‍ണം. സമിതിയുടെ നേതൃത്വത്തില്‍ 24 മണിക്കൂറാണ് കടയടപ്പ് സമരം നടന്നത്. ഏകോപന സമിതി ഹസന്‍കോയ വിഭാഗം 11 മണിക്കൂര്‍ കടയടപ്പ് സമരത്തിനാണ് ആഹ്വാനം ചെയ്തത്. പണിമുടക്കിയ വ്യാപാരികള്‍ സെക്രട്ടേറിയറ്റ് നടയില്‍ ധര്‍ണ നടത്തി. ധര്‍ണ സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it