thrissur local

ജിഎസ്ടി : വ്യാപാരികളുടെ കടയടപ്പ് സമരം പൂര്‍ണം



തൃശൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി ആഹ്വാനം ചെയ്ത സംസ്ഥാന കടയടപ്പുസമരം ജില്ലയില്‍ പൂര്‍ണം. അപൂര്‍വം ഹോട്ടലുകളൊഴികെ ഏറെക്കുറെ എല്ലാ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ജി.എസ്.ടി നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക, വാടക കുടിശിക നിയമം കാലോചിതമായി പരിഷ്‌കരിച്ച് ഉടന്‍ നടപ്പിലാക്കുക, ഉറവിട മാലിന്യ സംസ്‌കരണ നിയമത്തിന്റെ പരിധിയില്‍ നിന്ന് വ്യാപാരികളെ ഒഴിവാക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അമിത നികുതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വ്യാപാരികള്‍ കടകളടച്ച് പണിമുടക്കിയത്.മാള: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന കടയടപ്പ് സമരം മാള മേഖലയില്‍ പൂര്‍ണമായിരുന്നു. മെഡിക്കല്‍ ഷോപ്പുകളും സര്‍ക്കാരിന്റെ വ്യാപാര സ്ഥാപനങ്ങളും ഏതാനും തട്ടുകടകളുമൊഴികെയുള്ള വ്യാപാര സ്ഥാപനങ്ങളെല്ലാം വൈകുന്നേരമായിട്ടും അടഞ്ഞുകിടക്കുകയായിരുന്നു. മാള, അഷ്ടമിച്ചിറ, അന്നമനട, പുത്തന്‍ചിറ, കൊമ്പൊടിഞ്ഞാമാക്കല്‍ തുടങ്ങിയ ടൗണുകളിലേയും മാള, പൊയ്യ, കുഴൂര്‍, അന്നമനട, പുത്തന്‍ചിറ, ആളൂര്‍ ഗ്രാമപഞ്ചായത്തുകളിലേയും കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു. ചായയും ശീതളപാനീയങ്ങളുമടക്കം ലഭിക്കാതെ ജനം ഏറെ വലഞ്ഞു. കൂലിപ്പണിക്കാരും ഇതര സംസ്ഥാന തൊഴിലാളികളുമാണ് കൂടുതലായി വലഞ്ഞത്. കടകമ്പോളങ്ങളും മറ്റും അടഞ്ഞു കിടന്നതിനാല്‍ ഓട്ടോറിക്ഷക്കാര്‍ക്കും മറ്റു ടാക്‌സികള്‍ക്കും ഓട്ടം വളരെ കുറവായിരുന്നതായി െ്രെഡവര്‍മാര്‍ പറഞ്ഞു. ബസ്സുകളിലും യാത്രക്കാര്‍ കുറവായിരുന്നു. ചാലക്കുടി: വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത പതിനൊന്ന് മണിക്കൂര്‍ കടയടപ്പ് സമരം ചാലക്കുടിയില്‍ പൂര്‍ണ്ണം. നഗരസത്തിലേയും പ്രാന്തപ്രദേശങ്ങളിലേയും കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു. മെഡിക്കല്‍ സ്റ്റോറുകള്‍ മാത്രമാണ് തുറന്ന് പ്രവര്‍ത്തിച്ചത്. ബസ്സുകള്‍ സര്‍വ്വീസ് നടത്തിയെങ്കിലും കടകളടഞ്ഞ് കിടന്നത് ഹര്‍ത്താല്‍ പ്രതീതിയാണ് നല്‍കിയത്.
Next Story

RELATED STORIES

Share it