Flash News

ജിഎസ്ടി രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ പോര്‍ട്ടലില്‍ സംവിധാനം



തിരുവനന്തപുരം: വാറ്റില്‍ നിന്ന് ജിഎസ്ടിയിലേക്ക് പ്രൊവിഷനല്‍ ആയി മൈഗ്രേറ്റ് ചെയ്യപ്പെട്ട ചെറുകിട കച്ചവടക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ജിഎസ്ടി പോര്‍ട്ടലില്‍ സംവിധാനമായി. വാറ്റില്‍ രജിസ്‌ട്രേഷന്‍ എടുക്കാനുള്ള വിറ്റുവരവ് പരിധി 10 ലക്ഷമായിരുന്നത് ജിഎസ്ടിയില്‍ 20 ലക്ഷമായി ഉയര്‍ത്തിയതോടെയാണ് ചെറുകിട കച്ചവടക്കാര്‍ രജിസ്‌ട്രേഷന്‍ ബാധ്യതയില്‍നിന്ന് ഒഴിവായത്. എന്നാല്‍, ജിഎസ്ടിയിലേക്ക് ഓട്ടോമാറ്റിക്കായി മൈഗ്രേറ്റ് ചെയ്യപ്പെട്ട ഇവര്‍ക്ക് രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള അവസരമാണ് പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ളത്.രജിസ്‌ട്രേഷന്‍ വേണ്ടെന്നുവയ്ക്കുന്ന വ്യാപാരികള്‍ റദ്ദാക്കാനുള്ള കാരണം വ്യക്തമാക്കി ജിഎസ്ടി പോര്‍ട്ടലില്‍ ലഭ്യമായ ആര്‍ഇജി ഫോറം-29ല്‍ അപേക്ഷ സമര്‍പ്പിക്കണംജിഎസ്ടിആര്‍-2 തയ്യാറാക്കാനുള്ള ഓഫ്‌ലൈന്‍ ടൂളിന്റെ പുതിയ വേര്‍ഷനും പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ജിഎസ്ടിആര്‍-2ല്‍ ഉള്ള വിവരങ്ങള്‍ എക്‌സല്‍ ഷീറ്റിലേക്ക് മാറ്റി വ്യാപാരിയുടെ വാങ്ങല്‍വിവരങ്ങളുമായി ഒത്തുനോക്കുന്നത് കൂടുതല്‍ എളുപ്പമാക്കാന്‍ പുതിയ ടൂള്‍ സഹാ       യിക്കും.കോംപോസിഷന്‍ ഓപ്ഷന്‍ പ്രകാരം നികുതിയടയ്ക്കാന്‍ ഉദ്ദേശിക്കുന്ന വ്യാപാരികള്‍ ജിഎസ്ടി സിഎംപി-2 ഫോറത്തിലും കോംപോസിഷന്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുന്ന തിയ്യതിയില്‍ വ്യാപാരിയുടെ പക്കലുള്ള സ്റ്റോക്ക് വെളിപ്പെടുത്താന്‍ ജിഎസ്ടി സിഎംപി-3 ഫോറത്തിലും അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ ഈ മാസം 30 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.'ജോബ് വര്‍ക്കിന്' നല്‍കുകയും വാങ്ങുകയും ചെയ്യുന്ന ചരക്കുകളുടെ വിവരങ്ങള്‍ നികുതിദായകര്‍ മൂന്നുമാസത്തില്‍ ഒരിക്കല്‍ ജിഎസ്ടി ഐടിസി-04 ഫോറത്തിലും ജിഎസ്ടി പോര്‍ട്ടലില്‍ നടത്തുന്ന പേമെന്റുകളെ കുറിച്ചുള്ള പരാതികള്‍ ജിഎസ്ടി പിഎംടി-07 ഫോറത്തിലും സമര്‍പ്പിക്കണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു.
Next Story

RELATED STORIES

Share it