Flash News

ജിഎസ്ടി : പ്രതീക്ഷിക്കുന്നത് 3,000 കോടിയുടെ അധിക വരുമാനം



തിരുവനന്തപുരം: ജിഎസ്ടി നടപ്പാക്കുന്നതോടെ സംസ്ഥാനത്തിന് പ്രതിവര്‍ഷം 3,000 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. സംസ്ഥാനത്തെ മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഓണ്‍ലൈന്‍ കച്ചവടക്കാര്‍ എന്നിവിടങ്ങളിലൂടെ രാജ്യത്ത് എവിടെ നിന്ന് വ്യാപാരം നടത്തിയാലും സംസ്ഥാനത്തിന് നികുതി ലഭിക്കും. ആദ്യവര്‍ഷം ജിഎസ്ടിയുടെ നഷ്ടപരിഹാരം കിട്ടുന്നതിന് കാത്തുനില്‍ക്കാതെ നേരിട്ട് നികുതി പിരിക്കാനാണ് തീരുമാനം. 2016-17 ബജറ്റില്‍ തനതു നികുതി വരുമാനത്തില്‍ 8.98 ശതമാനം വളര്‍ച്ച നേടാനായി. സമ്പദ് വ്യവസ്ഥയിലെ മാന്ദ്യവും നോട്ട് അസാധുവാക്കല്‍ നടപടിയെത്തുടര്‍ന്നുള്ള പ്രതിസന്ധിയും നികുതി വരുമാനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it