Flash News

ജിഎസ്ടി പരാജയമെന്ന് സാമ്പത്തിക വിദഗ്ധര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജിഎസ്ടി നടപ്പാക്കിയ രീതിയിലെ പോരായ്മകള്‍ മൂലം വേണ്ടത്ര ഫലം കണ്ടില്ലെന്ന് ബ്രിട്ടിഷ് ബ്രോക്കറേജ് കമ്പനിയായ എച്ച്എസ്ബിസിയും ലോകബാങ്കും നടത്തിയ പഠനങ്ങള്‍. ജിഎസ്ടി ദീര്‍ഘകാലാടിസ്ഥാനത്തില്‍ സാമ്പത്തിക മേഖലയെ ചിട്ടപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഒരു വര്‍ഷം കഴിഞ്ഞിട്ടും കാര്യമായ ഫലമൊന്നും കണ്ടില്ലെന്ന് എച്ച്എസ്ബിസിയുടെ പഠനം വ്യക്തമാക്കുന്നു.
ജിഎസ്ടി വന്നതിനു ശേഷം പണത്തിനുള്ള ഡിമാന്റ് വര്‍ധിക്കുകയാണ് ചെയ്തത്. നോട്ട് നിരോധനത്തിനു മുമ്പുള്ളതിനേക്കാള്‍ പണത്തിനുള്ള ആവശ്യകത വര്‍ധിച്ചു. പ്രഖ്യാപനവേളയില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവകാശപ്പെട്ടതിന്റെ നേര്‍വിപരീത ഫലമാണ് ഉണ്ടായത്.
ലോകത്തെ ഏറ്റവും സങ്കീര്‍ണമായ ജിഎസ്ടി സംവിധാനമാണ് ഇന്ത്യയിലേതെന്ന് ലോകബാങ്ക് വിലയിരുത്തുന്നു. ഏറ്റവും ഉയര്‍ന്ന നികുതിനിരക്കാണെന്നതിനു പുറമേ ഏറ്റവും കൂടുതല്‍ സ്ലാബുകളുള്ള നികുതി സംവിധാനവും ഇന്ത്യയിലേതാണ്. ജിഎസ്ടി ചെറുകിട മേഖലയുടെ നട്ടെല്ല് തകര്‍ത്തെന്നതും സംസ്ഥാനങ്ങളുടെ വരുമാനം കുറഞ്ഞുവെന്നതും മറ്റു പോരായ്മകളാണ്.
Next Story

RELATED STORIES

Share it