Flash News

ജിഎസ്ടി നടപടിക്രമങ്ങള്‍ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: നികുതിഘടനയില്‍ വലിയ മാറ്റത്തിനു വഴിതുറക്കുന്ന ചരക്കുസേവന നികുതി (ജിഎസ്ടി)യുടെ കരട് നടപടിക്രമങ്ങള്‍ കേന്ദ്ര ധനകാര്യമന്ത്രാലയം പുറത്തിറക്കി. ജിഎസ്ടി നടപ്പാക്കുന്ന രീതികളെക്കുറിച്ചും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും നികുതി സംവിധാനവുമായി നേരിട്ട് ബന്ധമുള്ള വ്യവസായികള്‍, മറ്റു സംഘടനകള്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ ക്ഷണിക്കുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പൊതുജനങ്ങള്‍ക്കു ചരക്കുസേവന നികുതിയെക്കുറിച്ചുള്ള ആഭിപ്രായങ്ങളും നിര്‍ദേശങ്ങളും രേഖപ്പെടുത്താനുള്ള സൗകര്യം ങ്യഏീ്.ശി വെബ്‌സൈറ്റില്‍ ലഭ്യമാണ്.ജിഎസ്ടി സംവിധാനം നടപ്പാക്കുന്നതിനുള്ള ഭരണഘടനാഭേദഗതി ബില്ല് അടുത്തിടെ ലോക്‌സഭ പാസാക്കിയിരുന്നു. രാജ്യസഭയില്‍കൂടി പാസാക്കുന്നതോടുകൂടി അടുത്ത സാമ്പത്തികവര്‍ഷം തന്നെ പുതിയ നികുതി നിലവില്‍വരും. സംസ്ഥാനങ്ങളുടെ ധനമന്ത്രിമാരുടെ ഒരു ജോയിന്റ് വര്‍ക്കിങ് ഗ്രൂപ്പാണ് ജിഎസ്ടി നടപ്പാക്കുന്നതിനു മുന്നോടിയായുള്ള ഭരണഘടനാ ഭേദഗതി ബില്ല് തയ്യാറാക്കിയത്. നികുതിഘടന കൂടുതല്‍ ലളിതവും സുതാര്യവുമാക്കുകയാണു ലക്ഷ്യം. നികുതിക്കുമേല്‍ നികുതിയെന്ന ഇന്നത്തെ അവസ്ഥ ഇല്ലാതാക്കി രാജ്യത്തൊട്ടാകെ എകീകൃത നികുതിനിരക്കു നടപ്പാക്കുകയാണ് ജിഎസ്ടിയുടെ ലക്ഷ്യം.
Next Story

RELATED STORIES

Share it