kozhikode local

ജിഎസ്ടി കൃത്യമായി സര്‍ക്കാരിലേക്കെത്തുന്നില്ല



കോഴിക്കോട്: ചരക്കു സേവന നികുതിയുമായി (ജിഎസ്ടി) ബന്ധപ്പെട്ട നിയമവശങ്ങള്‍ വ്യാപാരികള്‍ കൃത്യമായി മനസ്സിലാക്കാത്തതാണ് വിലവര്‍ധനവിന് കാരണമാവുന്നതെന്ന് ജിഎസ്ടി കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്—സൈസ് സൂപ്രണ്ട് പി ഉണ്ണികൃഷ്ണന്‍. ഒരു നികുതിക്കു മേല്‍ മറ്റൊരു നികുതി വരുന്നത് ഒഴിവാക്കാനാണ് ഏകീകൃത നികുതി സംവിധാനം നടപ്പാക്കിയത്. ഇതിലുടെ വില കുറയേണ്ടിടത്ത് അത് കൂടുന്ന സാഹചര്യം ഉണ്ടായെങ്കില്‍ അത് നടപ്പാക്കിയതിലുള്ള അശാസ്ത്രീയതയാണ് വിളിച്ചറിയിക്കുന്നത്. ഇത് തിരുത്താന്‍ ബന്ധപ്പെട്ട വ്യാപാരികള്‍ക്ക് ബാധ്യതയുണ്ട്. വ്യപാരികള്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന ജിഎസ്ടി കൃത്യമായി സര്‍ക്കാരിലേക്കെത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ മാധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടി സംഘടിപ്പിച്ച ജിഎസ്ടി മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരക്കു സേവന നികുതിയുമായി ബന്ധപ്പെട്ട് ഉദാസീന നിലപാടെടുക്കുന്ന വ്യാപാരികള്‍ക്കെതിരേ നടപടി സ്വീകരിക്കും. പിരിച്ച നികുതി വ്യപാരികളുടെ കൈയില്‍ വയ്ക്കാനുള്ളതല്ല.  ജിഎസ്ടുയുമായി ബന്ധപ്പെട്ട സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യാത്ത വ്യാപാരികളും ഉണ്ട്. നികുതിയിലുള്ള അവ്യക്തതമൂലം പലരും തെറ്റായ രീതിയില്‍ നികുതി ഈടാക്കുന്നെന്ന പരാതി വ്യാപകമാണ്. ഇതിനെതിരേ ജിഎസ്ടി വകുപ്പ് കര്‍ശന നടപടിയെടുക്കും. കേന്ദ്രത്തിന്റെ എട്ടോളം നികുതിയും സംസ്ഥാനത്തിന്റെ ഒമ്പതോളം നികുതിയും ചേര്‍ത്താണ് ജിഎസ് ടി എന്ന പേരില്‍ ഏകീകൃത നികുതി സംവിധാനം കൊണ്ടുവന്നത്.മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും യഥാര്‍ഥത്തില്‍ മുമ്പത്തേക്കാളും നികുതി കുറഞ്ഞിരിക്കുകയാണെങ്കിലും പ്രായോഗിക തലത്തില്‍ അതിന്റെ ഗുണം ജനത്തിനുണ്ടായില്ലെന്ന വിമര്‍ശനം ശക്തമാണ്. ഹോട്ടല്‍ ഭക്ഷണത്തിനടക്കം നിലവിലുള്ള വില കുറച്ചതിനു ശേഷം മാത്രമേ ജിഎസ്ടി ഈടാക്കാന്‍ പാടുള്ളു. എന്നാല്‍, പഴയ വിലക്കൊപ്പം ജിഎസ്ടി കൂടി ചേര്‍ത്ത് വില്‍ക്കുന്നത് തുടരുകയാണ് അദ്ദേഹം പറഞ്ഞു. നാഷനല്‍ അക്കാദമി ഓഫ് കസ്റ്റംസും എക്‌സൈസ് ആന്റ് നാര്‍ക്കോട്ടിക്‌സും കോഴിക്കോട് ജിഎസ്ടി കമ്മീഷണറേറ്റ് യ്രെിനിങ് സെഷനും കാലിക്കറ്റ് പ്രസ്‌ക്ലബ്ബും സംയുക്തമായാണ് മുഖാമുഖം സംഘടിപ്പിച്ചത്.
Next Story

RELATED STORIES

Share it