Flash News

ജിഎസ്ടി എന്‍ വിവരാവകാശ അപേക്ഷ കേന്ദ്രം തള്ളി



ന്യൂഡല്‍ഹി: ചരക്കു സേവന നികുതി (ജിഎസ്ടി)യുടെ വിവര സാങ്കേതിക വിദ്യ നട്ടെല്ലായ ചരക്കു സേവന നികുതി ശൃഖല (ജിഎസ്ടിഎന്‍)യ്ക്ക് നല്‍കിയ സുരക്ഷാ അനുമതി സംബന്ധിച്ച വിവരങ്ങളുടെ വിശദാംശങ്ങള്‍ തേടി സമര്‍പ്പിച്ച വിവരാവകാശ അപേക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളി. ദേശീയ സുരക്ഷ മുന്‍നിര്‍ത്തി വിശദ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നാണ് അപേക്ഷകനായ പിടിഐ ലേഖകനെ മന്ത്രാലയം അറിയിച്ചത്. ജിഎസ്ടിഎന്നില്‍ അഞ്ച് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 51 ശതമാനം ഓഹരിയുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡ് (10 ശതമാനം), എച്ച്ഡിഎഫ്‌സി ലിമിറ്റഡ് (10 ശതമാനം), ഐസിഐസിഐ ബാങ്ക് ലിമിറ്റഡ് (10 ശതമാനം), എന്‍എസ്ഇ സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ (10 ശതമാനം), എല്‍ഐസി ഹൗസിങ് ഫിനാന്‍സ് കോര്‍പറേഷന്‍ (11 ശതമാനം) എന്നീ കമ്പനികള്‍ക്കാണ് ഓഹരികളുള്ളത്. കേന്ദ്ര സര്‍ക്കാരിന് 24.5 ശതമാനവും വിവിധ സംസ്ഥാന സര്‍ക്കാറുകള്‍, രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങള്‍, സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ ഉന്നതാധികാര സമിതി എന്നിവയ്‌ക്കെല്ലാംകൂടി 24.5 ശതമാനവും ഓഹരിയാണ് ജിഎസ്ടിഎന്നിലുള്ളത്.ജിഎസ്ടിഎന്നില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഭൂരിപക്ഷം ഓഹരി അനുവദിച്ചതില്‍ പരോക്ഷനികുതി ജീവനക്കാരുടെ സംഘടന ആശങ്ക പ്രകടിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it