Flash News

ജിഎസ്ടി : ഇറച്ചിക്കോഴിക്ക് വില കുറയുമെന്ന്



തൃശൂര്‍: ജിഎസ്ടി നികുതിസമ്പ്രദായം സ്വാഗതാര്‍ഹമാണെന്നും പുതിയ നികുതിസമ്പ്രദായത്തില്‍ ഇറച്ചിക്കോഴികള്‍ക്ക് നികുതിയുണ്ടാവില്ലെന്നും ഇതുമൂലം കോഴികള്‍ക്ക് കിലോയ്ക്ക് 18 രൂപ വരെ കുറയുമെന്നും കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്റ് ട്രേഡേഴ്‌സ് സമിതി സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അനാവശ്യ നികുതികള്‍ മൂലം കേരളത്തില്‍ ഇറച്ചിക്കോഴി ഉല്‍പാദനം 40 ശതമാനം മാത്രമേ നടന്നിരുന്നുള്ളൂ. ബാക്കി 60 ശതമാനം കോഴികളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് ലഭിച്ചിരുന്നത്. എട്ടുലക്ഷം പേരാണ് കോഴി വില്‍പന മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് ഏറെ ആശ്വാസപ്രദമാണ് ജിഎസ്ടിയെന്നും അതിനെ സ്വാഗതം ചെയ്യുന്നതായും കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്റ് ട്രേഡേഴ്‌സ് സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, ഖജാഞ്ചി പി ടി ഡേവിഡ്, ജോയിന്റ് സെക്രട്ടറി ടി എസ് പ്രമോദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it