Flash News

ജിഎസ്ടി : ഇന്ത്യയില്‍ സ്വര്‍ണാഭരണ ഡിമാന്റ് 25 ശതമാനം ഇടിഞ്ഞു



കൊച്ചി: രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയതോടെ ഇന്ത്യയിലെ സ്വര്‍ണാഭരണങ്ങളുടെ ആവശ്യകതയില്‍ കുത്തനെ ഇടിവ്. മുന്‍ വര്‍ഷത്തേക്കാള്‍ 25 ശതമാനം സ്വര്‍ണത്തിന്റെ ആവശ്യകത ഇടിഞ്ഞെന്ന് വേള്‍ഡ് ഗോ ള്‍ഡ് കൗണ്‍സില്‍. കഴിഞ്ഞ വ ര്‍ഷം 152.7 ടണ്‍ ആയിരുന്നു ഇന്ത്യയിലെ സ്വര്‍ണാഭരണങ്ങളുടെ ആവശ്യകതയെങ്കില്‍ ഈ വര്‍ഷം അത് 114.9 ടണ്‍ ആയി ഇടിഞ്ഞു. 37.8 ടണ്‍ ഇടിവാണ് ഉണ്ടായിരിക്കുന്നതെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. ആഗോളതലത്തില്‍ മൂന്നാംപാദത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് മുന്‍വര്‍ഷത്തേക്കാള്‍ ഒമ്പതു ശതമാനം കുറഞ്ഞു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ ആവശ്യകതയാണ് മൂന്നാംപാദത്തില്‍ രേഖപ്പെടുത്തിയത്. ആഭരണങ്ങളുടെ കാര്യത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ മൂന്നുശതമാനം കുറവുണ്ടായെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കുന്നു.ഇന്ത്യയില്‍ നികുതിയും നിയന്ത്രണങ്ങളും മൂലം ആഭരണരംഗത്തെ വില്‍പന കുറഞ്ഞതും എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടില്‍ (ഇടിഎഫ്) സ്വര്‍ണത്തോടുള്ള താല്‍പര്യം കുറഞ്ഞതുമാണ് ആഗോളതലത്തി ല്‍ സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ പ്രതിഫലിക്കുന്നതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ പുതിയ ഗോള്‍ഡ് ഡിമാന്‍ഡ് ട്രെന്‍ഡ്‌സ് റിപോര്‍ട്ട് വ്യക്തമാക്കുന്നു.ആഗോളതലത്തില്‍ ഈ വര്‍ഷം മൂന്നാംപാദത്തില്‍ 479 ടണ്‍ ആയിരുന്നു സ്വര്‍ണത്തിന്റെ ആകെ ആവശ്യകതയെങ്കി ല്‍ കഴിഞ്ഞ വര്‍ഷം അത് 495 ട ണ്‍ ആയിരുന്നു. ഇടിഎഫ് നിക്ഷേപകര്‍ക്ക് സ്വര്‍ണത്തേക്കാ ള്‍ താല്‍പര്യം ഓഹരികളായതും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയാന്‍ കാരണമായതായി ഗോള്‍ഡ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ കാലയളവില്‍ ചൈനയില്‍ സ്വര്‍ണക്കട്ടിക്കും നാണയത്തിനുമുള്ള ഡിമാന്‍ഡ് 17 ശതമാനം വര്‍ധിക്കുകയും ചെയ്‌തെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it