Flash News

ജിഎസ്ടി: ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുവെന്ന്



കൊച്ചി: ജിഎസ്ടി രാജ്യത്ത് നടപ്പാക്കിയിട്ട് രണ്ടു മാസം പൂര്‍ത്തിയാക്കുമ്പോഴും ഇതു സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ തുടരുകയാണെന്ന് സെന്‍ട്രല്‍ ടാക്‌സ് ആന്റ് സെന്‍ട്രല്‍ എക്‌സൈസ് ചീഫ് കമ്മീഷണര്‍ പുല്ലല നാഗേശ്വര റാവു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.പൊതുജനങ്ങള്‍ക്കിടയിലും വ്യാപാര-വ്യവസായ മേഖലകളില്‍ നിന്നുള്ളവര്‍ക്കിടയിലുമുള്ള ഇതുസംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും ബോധവല്‍ക്കരണത്തിനുമായി സെന്‍ട്രല്‍ എക്‌സൈസിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന 400 ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചുതുടങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്തൃ ബോധവല്‍ക്കരണം, ചെറുകിട-ഇടത്തരം മേഖലകള്‍ക്കുള്ള പിന്തുണ, ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനു വേണ്ട സഹായം എന്നിവ കേന്ദ്രീകരിച്ചായിരിക്കും സംശയങ്ങള്‍ ദൂരീകരിക്കുക. പൊതുജനങ്ങള്‍ക്ക് സംശയനിവാരണത്തിനായി സംസ്ഥാനത്തുടനീളമുള്ള ജിഎസ്ടി സേവാകേന്ദ്രങ്ങളുമായും— ബന്ധപ്പെടാം. വ്യത്യസ്ത  മേഖലകളിലെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാര നിര്‍ദേശങ്ങള്‍ സിബിഇസിയുടെ വെബ്‌സൈറ്റില്‍ മലയാളത്തില്‍ ലഭ്യമാണ്. മുള ഉല്‍പന്നങ്ങള്‍,—ഹോം സ്‌റ്റേ, ഗതാഗതം, കയറ്റുമതി, ഹോട്ടല്‍ തുടങ്ങിയ മേഖലകളില്‍ ഉടലെടുത്തിട്ടുള്ള ആശയക്കുഴപ്പങ്ങള്‍ അടുത്ത ജിഎസ്ടി കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യുമെന്നും 29 സംസ്ഥാനങ്ങളും ഒരേ നിലപാട് കൈക്കൊള്ളുന്ന മുറയ്ക്ക് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it