Flash News

ജിഎസ്ടിയില്‍ ജൂലൈ ഒന്നു മുതല്‍ ഭേദഗതിയെന്ന് ജെയ്്റ്റ്‌ലി



ടോക്യോ: രാജ്യത്തെ ചരക്ക് സേവന നികുതിയില്‍ ഭേദഗതി വരുത്തുമെന്ന് സാമ്പത്തിക മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. കച്ചവട വസ്തുക്കളുടെ നികുതിയില്‍ ഉയര്‍ച്ച ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ടോക്യോയില്‍വച്ച് നടന്ന കൊടക്ക് നിക്ഷേപകരുടെ വട്ടമേശ സമ്മേളനത്തിലാണ് പുതിയ ഭേദഗതികളെക്കുറിച്ച് അദ്ദേഹം അറിയിച്ചത്.ഇന്ത്യയിലെ നികുതികള്‍ കച്ചവട കേന്ദ്രങ്ങളെ അപേക്ഷിച്ച് മാറിക്കൊണ്ടിരിക്കുന്നതായിരുന്നെന്നും എല്ലാ കേന്ദ്രങ്ങളിലും ഒരു നികുതിനിരക്ക് വരുന്നതോടുകൂടി കച്ചവട വസ്തുക്കളുടെ നികുതിയില്‍ ഇളവ് വരുമെന്നും സാധന-സേവന നികുതി ഉപദേശക സമിതി തലവന്‍ കൂടിയായ ജെയ്റ്റ്‌ലി അറിയിച്ചു. മെയ് 18,19 തിയ്യതികളില്‍ നടക്കുന്ന സാധന-സേവന നികുതി ഉപദേശക സമിതി യോഗത്തില്‍ പുതിയ നികുതി ഭേദഗതികളും നിരക്കുകളും തീരുമാനമാവുമെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it