Flash News

ജിഎസ്ടിയില്‍ ഇളവ്; ഹോട്ടല്‍ ഭക്ഷണവില കുറയും

ജിഎസ്ടിയില്‍ ഇളവ്; ഹോട്ടല്‍ ഭക്ഷണവില കുറയും
X


ന്യൂഡല്‍ഹി: ഹോട്ടല്‍ ഭക്ഷണത്തിന് ഏര്‍പ്പെടുത്തിയിരുന്ന ജിഎസ്ടിയില്‍ ഇളവ് വരുത്തി. ഹോട്ടലുകളിലെ ഭക്ഷണത്തിന് ചുമത്തിയിരുന്ന ജിഎസ്ടി അഞ്ച് ശതമാനമാക്കി കുറച്ചു. 18 ശതമാനത്തില്‍ നിന്നാണ് അഞ്ച് ശതമാനമായി കുറച്ചത്. ഇതോടെ, ഹോട്ടല്‍ ഭക്ഷണവില കുറയും. അതേസമയം, പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം ജിഎസ്ടി 28 ശതമാനമായി തുടരും. ഗുവാഹത്തിയില്‍ ചേര്‍ന്ന ജി.എസ്.ടി യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. നവംബര്‍ 15 മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.
227 ഉല്‍പന്നങ്ങള്‍ക്ക് നിശ്ചയിച്ചിരുന്ന  28 ശതമാനം നികുതി  50 ഇനങ്ങള്‍ക്കായി പരിമിതപ്പെടുത്താന്‍ നേരത്തെ ധാരണയായിരുന്നു. ചോക്കലേറ്റ്, ച്യൂയിംഗം, ഷാംപൂ, പോളീഷ്, സോപ്പുപൊടി, പോഷക പാനീയങ്ങള്‍, മാര്‍ബിള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തുടങ്ങിയവയ്ക്കാണ് ഇതോടെ വില കുറയുക.
Next Story

RELATED STORIES

Share it