Flash News

ജിഎസ്ടിയില്‍ ഇറച്ചി കോഴിക്ക് നികുതിയില്ല; വില കിലോവിന് 18 രൂപ വരെ കുറയും

ജിഎസ്ടിയില്‍ ഇറച്ചി കോഴിക്ക് നികുതിയില്ല; വില കിലോവിന് 18 രൂപ വരെ കുറയും
X


തൃശൂര്‍: ജിഎസ്ടി നികുതി സമ്പ്രദായം സ്വാഗതാര്‍ഹമാണെന്ന് കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്റ് ട്രേഡേഴ്‌സ് സമിതി സംസ്ഥാന കമ്മിറ്റി. പുതിയ നികുതി സമ്പ്രദായത്തില്‍ ഇറച്ചിക്കോഴികള്‍ക്ക് നികുതി ഉണ്ടാകില്ലെന്നും ഇതുമൂലം കോഴികള്‍ക്ക് കിലോവിന് 18 രൂപവരെ കുറയുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരളത്തില്‍ വാറ്റ് നടപ്പാക്കുമ്പോള്‍ ഏര്‍പ്പെടുത്തിയ 14.5 ശതമാനം ആഡംബര നികുതി ജിഎസ്ടി നടപ്പാകുന്നതോടെ ഇല്ലാതാകും. കേരളത്തില്‍ മാത്രമാണ് ഇത്തരത്തില്‍ കോഴികള്‍ക്ക് ആഡംബര നികുതിയുണ്ടായിരുന്നത്. ഇതോടെ ഇറച്ചി കോഴികള്‍ക്ക് കിലോവിന് 18 രൂപ വരെ കുറവ് വരും. മാത്രമല്ല, ആഡംബര നികുതിയൊഴിവാക്കിയതിനാല്‍ കേരളത്തില്‍ കൂടുതല്‍ പേര്‍ ഇറച്ചി കോഴി വളര്‍ത്തല്‍ മേഖലയിലേക്ക് കടന്നുവരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
അനാവശ്യ നികുതികള്‍ മൂലം കേരളത്തില്‍ ഇറച്ചിക്കോഴി ഉല്‍പ്പാദനം 40 ശതമാനം മാത്രമേ നടന്നിരുന്നുള്ളൂ. ബാക്കി കേരളത്തിന് ആവശ്യമായ 60 ശതമാനം കോഴികളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് ലഭിച്ചിരുന്നത്. ഒരു കോടി കിലോ കോഴിയുടെ വ്യാപാരമാണ് കേരളത്തില്‍ ഒരാഴ്ചയില്‍ ഇപ്പോള്‍ നടക്കുന്നത്. എട്ട് ലക്ഷം പേരാണ് കോഴി വില്‍പ്പന മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് ഏറെ ആശ്വാസപ്രദമാണ് ജിഎസ്ടിയെന്നും അതിനെ സ്വാഗതം ചെയ്യുന്നതായും കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് ആന്റ് ട്രേഡേഴ്‌സ് സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, ഖജാഞ്ചി പി ടി ഡേവിഡ്, ജോയിന്റ് സെക്രട്ടറി ടി എസ് പ്രമോദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it