Flash News

ജിഎസ്ടിയില്‍ അഴിച്ചുപണി;നിത്യോപയോഗ സാധനങ്ങളുടെ നികുതിയില്‍ ഇളവ്

ജിഎസ്ടിയില്‍ അഴിച്ചുപണി;നിത്യോപയോഗ സാധനങ്ങളുടെ നികുതിയില്‍ ഇളവ്
X


ന്യൂഡല്‍ഹി:ജിഎസ്ടിയില്‍ അഴിച്ചുപണി നടത്തി കേന്ദ്രസര്‍ക്കാര്‍. നിത്യോപയോഗ സാധനങ്ങളില്‍ പലതിന്റെയും ജിഎസ്ടി 28 ശതമാനത്തില്‍ നിന്നും കുറയ്ക്കാന്‍ തീരുമാനമായി. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. സ്വര്‍ണ-രത്‌ന വ്യാപാരത്തെ കള്ളപ്പണ തടയല്‍ നിയമത്തില്‍ നിന്ന് ഒഴിവാക്കി. 50000 രൂപമുതല്‍ രണ്ട് ലക്ഷം രൂപക്ക് വരെ സ്വര്‍ണം വാങ്ങാന്‍ പാന്‍ കാര്‍ഡ് വേണ്ട. ഒരു കോടി രൂപ വരെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികള്‍ മൂന്ന് മാസത്തിലൊരിക്കല്‍ റിട്ടേണ്‍ നല്‍കിയാല്‍ മതി. തുടങ്ങിയവയാണ് കൗണ്‍സില്‍ യോഗത്തിലെ മറ്റ് തീരുമാനങ്ങള്‍.
ജിഎസ്ടിയില്‍ വരുത്തിയ പുതിയ മാറ്റത്തില്‍ വിലകുറയുന്ന വസ്തുക്കള്‍:ചപ്പാത്തി, ബ്രാന്റഡ് അല്ലാത്ത ആയുര്‍വേദ മരുന്നുകള്‍, മിക്‌സചര്‍, നംകീന്‍, ചിപ്‌സ്, മാര്‍ബിളും ഗ്രാനൈറ്റും ഒഴികെ നിര്‍മാണാവശ്യത്തിനായ കല്ലുകള്‍, ഡീസല്‍ എന്‍ജിന്റെ ഘടകങ്ങള്‍, പമ്പിന്റെ ഘടകങ്ങള്‍, കൈകൊണ്ടുണ്ടാക്കിയ നൂര്‍, കയര്‍ ഉല്‍പന്നങ്ങള്‍.
Next Story

RELATED STORIES

Share it