ജാവേദ് ശെയ്ഖിന്റെ പിതാവ് ഗോപിനാഥന്‍ പിള്ളയുടെ മരണംപ്രത്യേക സംഘം അന്വേഷണം തുടങ്ങി

ചേര്‍ത്തല: വ്യാജ ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ട ജാവേദ് ശെയ്ഖിന്റെ പിതാവ് ഗോപിനാഥന്‍ പിള്ള (78) വാഹനാപകടത്തില്‍ മരിച്ച സംഭവത്തെക്കുറിച്ച് ജില്ലാ പോലിസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ജില്ലാ പോലിസ് മേധാവി എസ് സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പോലിസും ഫോറന്‍സിക് വിദഗ്ധരും ഇന്നലെ രാവിലെ 10ഓടെ സ്ഥലത്തെത്തി പരിശോധന നടത്തി.
ദേശീയപാതയിലെ വയലാ ര്‍ ജങ്ഷനില്‍ അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന മിനി ലോറി, ടാങ്കര്‍ ലോറി, കാര്‍, കെഎസ്ഡിപിയുടെ മിനി ലോറി എന്നിവ പോലിസ് കസ്റ്റഡിയിലാണ്. ഗോപിനാഥന്‍പിള്ള സഞ്ചരിച്ചിരുന്ന കാറിനു പിന്നി ല്‍ ഇടിച്ചെന്നു കരുതുന്ന ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ ചാലക്കുടി സ്വദേശി സിജു പോലിസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ ചോദ്യം ചെയ്തുവരുകയാണ്. വാഹനങ്ങള്‍ സൂക്ഷിച്ചിട്ടുള്ള പട്ടണക്കാട് പോലിസ് സ്‌റ്റേഷനിലെത്തി ജില്ലാ പോലിസ് മേധാവിയും സംഘവും പരിശോധന നടത്തിയിരുന്നു.
അപകടത്തില്‍പ്പെട്ട കാറിന്റെ പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചതാണ് നിയന്ത്രണംവിട്ട് എതിര്‍പാതയിലേക്ക് ഇടിച്ചുകയറാന്‍ കാരണമെന്നു ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു വാഹനത്തിന്റെ പെയിന്റും കാറില്‍ പറ്റിപ്പിടിച്ചിട്ടുണ്ട്. അപകടസമയത്ത് എട്ടു വാഹനങ്ങളാണ് ഒന്നിനു പിന്നാലെ ഒന്നായി സഞ്ചരിച്ചിരുന്നത്. ഏറ്റവും മുന്നില്‍ മിനി ലോറിയും അതിനു പിന്നാലെ രണ്ടു കാറുകളും ടാങ്കര്‍ ലോറിയും മാറ്റു വാഹനങ്ങളും പോവുന്ന ദൃശ്യം സിസിടിവിയില്‍ നിന്നു പോലിസ് ശേഖരിച്ചു. മറ്റു വാഹനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ അപകടത്തി ല്‍ അസ്വാഭാവികതയില്ലെന്നാണ് പോലിസ് പറയുന്നത്. ഗോപിനാഥന്‍പിള്ള സഞ്ചരിച്ച കാറിന്റെ പിന്നില്‍ ഇടിച്ചതുകൊണ്ടാണ് നിയന്ത്രണംവിട്ട് റോഡിലെ ഡിവൈഡറിലേക്ക് മറിയാന്‍ കാരണമെന്നു ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കാറില്‍ വേറെ ഏതോ വാഹനത്തിന്റെയും പെ യിന്റുണ്ട്. ദേശീയപാതയിലുള്ള സിസിടിവി അന്വേഷണ സംഘം പരിശോധിച്ചു. അതില്‍ കാറില്‍ ഒന്നിലധികം വാഹനങ്ങള്‍ ഇടിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, പിന്നിലിടിച്ചെന്നു പറയുന്ന മിനി ലോറി കാറില്‍ തട്ടിയിട്ടില്ലെന്നാണ് ലോറി ഡ്രൈവര്‍ സംഭവസമയം പോലിസിന് മൊഴി നല്‍കിയിരിക്കുന്നത്.
വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മകന്റെ മരണത്തിന് ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനു വേണ്ടിയുള്ള പോരാട്ടത്തിലായതിനാലാണ് പോലിസ് അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നത്.
ജില്ലാ പോലിസ് മേധാവിയെ കൂടാതെ ചേര്‍ത്തല ഡിവൈഎസ്പി, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി, അര്‍ത്തുങ്കല്‍, മാരാരിക്കുളം, മണ്ണഞ്ചേരി, പട്ടണക്കാട് എന്നീ സ്‌റ്റേഷനുകളിലെ എസ്‌ഐമാര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ട്.
Next Story

RELATED STORIES

Share it