Flash News

ജാര്‍ഖണ്ഡ്: 12 പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരേ കേസ്

ജാര്‍ഖണ്ഡ്: 12 പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരേ കേസ്
X


പാകൂര്‍: പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ യുടെ 12 നേതാക്കള്‍ക്കെതിരേ ജാര്‍ഖണ്ഡ് പോലിസ് കേസെടുത്തു. സംഘടനാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ബദൂദ്, പാകൂര്‍ ജില്ലാസെക്രട്ടറി അബ്ദുല്‍ ഹന്നാന്‍,  സംസ്ഥാന സെക്രട്ടറി ഷമീം അഖ്തര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് ദേശവിരുദ്ധപ്രവര്‍ത്തനം ആരോപിച്ച് കേസെടുത്തിട്ടുള്ളത്. പാക്കൂര്‍ ജില്ലയിലെ സംഘടനയുടെ തിരിച്ചറിഞ്ഞിട്ടില്ലാത്ത 60 പ്രവര്‍ത്തകര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഈ മാസം 22ന് ചന്ദ്രപാഡ ഗ്രാമത്തിലെ പിഎഫ്‌ഐ ഓഫിസ് റെയിഡ് ചെയ്ത പോലിസ് സംഘടനയുടെ പതാകകളും ലഘുലേഖകളും കംപ്യൂട്ടറുകളും പിടിച്ചെടുത്തിരുന്നു. അതിനു തൊട്ടുപിന്നാലെയാണു കേസെടുത്തിരിക്കുന്നത്.
ഈ മാസം 21നാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ഒരു സംസ്ഥാന നിയമത്തിന്റെ ബലത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത്.
Next Story

RELATED STORIES

Share it