ജാര്‍ഖണ്ഡ്: രേഖകള്‍ എന്‍ഐഎ പരിശോധിക്കും

ഗിരിദി (ജാര്‍ഖണ്ഡ്): കഴിഞ്ഞമാസം ഗിരിദിയില്‍ നടന്ന മാവോവാദി വിരുദ്ധ പോലിസ് നടപടികളില്‍ കണ്ടെടുത്ത ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ എന്‍ഐഎ പരിശോധിക്കും. പിടിച്ചെടുക്കപ്പെട്ട രേഖകളില്‍ ആധാര്‍ കാര്‍ഡുകള്‍, എടിഎം കാര്‍ഡുകള്‍, ബാങ്ക് അകൗണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവയെ കുറിച്ച്‌സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണമാവശ്യപ്പെട്ടിരുന്നു.
എഡിജിപി ആര്‍ കെ മാലിക്കാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പോലിസ് 25 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന സുനില്‍ സോറന്‍ അടക്കം 15 ഓളം മാവോവാദികളെയാണ് അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
വലിയ അളവിലുള്ള ആയുധങ്ങളോടൊപ്പം 1125 ആധാര്‍ കാര്‍ഡുകള്‍, 60 എടിഎം കാര്‍ഡുകള്‍, 200 ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
Next Story

RELATED STORIES

Share it