ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എംഎല്‍എ അറസ്റ്റില്‍

റാഞ്ചി: ജാര്‍ഖണ്ഡില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) എംഎല്‍എ ചംറ ലിന്‍ഡയെ പോലിസ് അറസ്റ്റ് ചെയ്തു.
നേരത്തെ പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. എന്നാല്‍, വിവിധ കേസുകളില്‍ അറസ്റ്റ് നേരിടുന്ന രണ്ടു കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാള്‍ ഇന്നലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു.
തങ്ങളുടെ രണ്ടു എംഎല്‍എമാരായ നിര്‍മല ദേഹ, ദേവേന്ദ്ര സിങ് എന്നിവരെ വോട്ടെടുപ്പിനു മുമ്പ് അറസ്റ്റ് ചെയ്‌തേക്കുമെന്ന ആശങ്കയില്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ് ആലോചിച്ചിരുന്നു.
എന്നാല്‍, നിര്‍മലാ ദേവി വോട്ട് ചെയ്തതോടെ കോടതിയെ സമീപിക്കാനുള്ള നീക്കം പാര്‍ട്ടി ഉപേക്ഷിച്ചു. 2013ലെ ഒരു കേസുമായി ബന്ധപ്പെട്ടാണ് ലിന്‍ഡയ്‌ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നിയമസഭാ കവാടത്തില്‍വച്ച് കൈയാങ്കളി നടത്തിയെന്നാണ് കേസ്.
Next Story

RELATED STORIES

Share it