Flash News

ജാര്‍ഖണ്ഡ് : ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു



സിംദേഗ: ജാര്‍ഖണ്ഡിലെ സിംദേഗ ജില്ലയില്‍ ബിജെപി നേതാവിനെ അജ്ഞാതന്‍ വെടിവച്ച് കൊന്നു. മനോജ് നാഗേഷ്യയാണ് കൊല്ലപ്പെട്ടത്. സുഹൃത്തിനൊപ്പം സ്വവസതിയില്‍ രാത്രി ആഹാരം കഴിച്ചുകൊണ്ടിരിക്കെയാണ് നാഗേഷ്യക്ക് വെടിയേറ്റത്. ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിജെപി പട്ടികജാതി/വര്‍ഗ കമ്മിറ്റിയുടെ ഖജാഞ്ചിയായിരുന്ന നാഗേഷ്യ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് പരാജയപ്പെട്ടിരുന്നു. നേരത്തെ മാവോവാദിയായിരുന്നു ഇദ്ദേഹം.
Next Story

RELATED STORIES

Share it