ജാര്‍ഖണ്ഡ് തല്ലിക്കൊല: എട്ടുപേര്‍ അറസ്റ്റില്‍
BY kasim kzm8 Sep 2018 4:26 AM GMT
kasim kzm8 Sep 2018 4:26 AM GMT
മെദിനിനഗര്‍ (ജാര്‍ഖണ്ഡ്): പലാമു ജില്ലയില്‍ മോഷ്ടാവെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്ന കേസില്‍ സ്ത്രീയടക്കം എട്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. അക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കി. ഇവരെ രണ്ടാഴ്ചയ്ത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നു പോലിസ് സൂപ്രണ്ട് ഇന്ദ്രജിത് മഹാത്ത അറിയിച്ചു. തിബിബര് ഗ്രാമത്തില്‍ പ്രതിശ്രുത വധുവിന്റെ വസതിയിലേക്ക് വിവാഹസംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോയ മൂന്നു പേരാണ് ആക്രമിക്കപ്പെട്ടത്. സംഭവമറിഞ്ഞു പോലിസെത്തി ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാളെ രക്ഷിക്കാനായില്ല.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT