ജാര്‍ഖണ്ഡ്കുത്തിവയ്‌പെടുത്ത നാല് കുട്ടികള്‍ മരിച്ചു

റാഞ്ചി: കുത്തിവയ്പ് എടുത്തതിനെ തുടര്‍ന്ന് പനിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ട നാല് അങ്കണവാടി കുട്ടികള്‍ മരിച്ചു. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലാണ് സംഭവം. ശനിയാഴ്ച വൈകീട്ടാണ് ലോയിങ്ക ഗ്രാമത്തി—ലുള്ള അങ്കണവാടിയിലെ 11 കുട്ടികള്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ കുത്തിവയ്പ് എടുത്തത്. അല്‍പ്പസമയത്തിനുശേഷം കുട്ടികള്‍ക്ക് പനിയും വയറിളക്കവും ഛര്‍ദിയും അനുഭവപ്പെടുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ആയപ്പോഴേക്കും അസുഖം മൂര്‍ച്ഛിക്കുകയും നാലു കുഞ്ഞുങ്ങള്‍ മരിക്കുകയുമായിരുന്നു. മറ്റു നാലുപേരുടെ നില ഗുരുതരമായി തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും ആരോഗ്യപ്രവര്‍ത്തകരെ തടഞ്ഞുവയ്ക്കുകയും ചെയ്തു. മരണകാരണം എന്താണെന്ന് കണ്ടെത്താനായിട്ടില്ലെന്നും വിശദ പരിശോധനയ്ക്കുശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ എന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാലാവധി കഴിഞ്ഞ മരുന്നാണ് കുത്തിവയ്പിന് ഉപയോഗിച്ചതെന്ന ആരോപണ വും അവര്‍ നിഷേധിച്ചു. സംഭവം അന്വേഷിക്കാനായി വിദഗ്ധരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി നിധിഖാരെ അറിയിച്ചു. മുഖ്യമന്ത്രി രഘുബാര്‍ ദാസ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
Next Story

RELATED STORIES

Share it