ജാര്‍ഖണ്ഡില്‍ നിന്ന് കടത്തിയ 24 ആദിവാസിക്കുട്ടികളെ കണ്ടെത്തി

ജംഷഡ്പൂര്‍: ജാര്‍ഖണ്ഡില്‍ നിന്നു പഞ്ചാബിലെ അഭയകേന്ദ്രത്തിലേക്കു കടത്തിയ 34 ആദിവാസിക്കുട്ടികളില്‍ 24 പേരെ കണ്ടെത്തിയതായി പശ്ചിമ സിങ്ഭം പോലിസ് സൂപ്രണ്ട് ജി ക്രാന്തികുമാര്‍ അറിയിച്ചു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ലുധിയാനയിലെ അഭയകേന്ദ്രത്തില്‍ പഠിക്കുകയായിരുന്ന നാലു കുട്ടികളെ പോലിസ് രക്ഷപ്പെടുത്തി. അഭയകേന്ദ്രത്തിന്റെ ഉടമ ഉള്‍പ്പെടെ രണ്ടുപേരാണ് അറസ്റ്റിലായത്. 30 കുട്ടികളെ തിരിച്ചയച്ചെന്നാണ് അഭയകേന്ദ്രം അധികൃതര്‍ പോലിസിനോട് പറഞ്ഞത്. ഇതില്‍ 20 പേരെ ജാര്‍ഖണ്ഡിലെ പശ്ചിമ സിങ്ഭം ജില്ലയില്‍ കണ്ടെത്തി. ബാക്കിയുള്ള പത്തുപേരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. അറസ്റ്റിലായ സത്യേന്ദ്രപ്രസാദ് മോസസ്, ജുനാല്‍ ലോംഗോ എന്നിവരെ കോടതി രണ്ടാഴ്ചത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആദിവാസിക്കുട്ടികളെ പഞ്ചാബിലേക്ക് കടത്തിയെന്നും അവരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമം നടക്കുന്നുവെന്നുമുള്ള മാധ്യമ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശിശുക്ഷേമ സമിതിയംഗം നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്.
Next Story

RELATED STORIES

Share it