ജാര്‍ഖണ്ഡില്‍ കാറില്‍ തീവണ്ടിയിടിച്ച് 14 മരണം

റാഞ്ചി: ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയില്‍ കാവല്‍ക്കാരില്ലാത്ത ലെവല്‍ക്രോസില്‍ തീവണ്ടി കാറിലിടിച്ച് ബന്ധുക്കളായ 14 പേര്‍ മരിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. മൂന്നു പുരുഷന്‍മാരും നാലു സ്ത്രീകളും ഏഴു കുട്ടികളുമാണ് മരിച്ചത്.
ലെവല്‍ക്രോസ് കടക്കുകയായിരുന്ന ബൊലേറോ കാറില്‍ ഹൗറ-ഭോപാല്‍ എക്‌സ്പ്രസ് തീവണ്ടി ഇടിക്കുകയായിരുന്നു. റെയില്‍പ്പാളത്തില്‍ കാറിന്റെ ചക്രങ്ങള്‍ കുരുങ്ങിയപ്പോള്‍ യാത്രക്കാര്‍ കാറില്‍ നിന്നിറങ്ങാന്‍ ശ്രമിക്കവെയാണ് തീവണ്ടി എത്തിയത്. ജില്ലയിലെ കോറി ഗ്രാമവാസികളായ കുടുംബം രാജരപ്പയിലെ ചിന്നമസ്തിക ക്ഷേത്രത്തിലെ ചടങ്ങു കഴിഞ്ഞു തിരിച്ചുവരുകയായിരുന്നു. മരിച്ചവരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രി രഘുബര്‍ദാസ് ഒരു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
Next Story

RELATED STORIES

Share it