Flash News

ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം രണ്ട് യുവാക്കളെ തല്ലിക്കൊന്നു

റാഞ്ചി: ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ രണ്ട് മുസ്‌ലിംകള്‍ കൊല്ലപ്പെട്ടു. എരുമയെ മോഷ്ടിച്ചുവെന്ന് ആരോപിച്ചാണു ഒരു കൂട്ടമാളുകള്‍ ഈ രണ്ടു പേരെയും തല്ലിക്കൊന്നതെന്നാണു പോലിസ് ഭാഷ്യം. ജാര്‍ഖണ്ഡിലെ സന്താള്‍ ഗ്രാമത്തിലാണു സംഭവം. സിറാബുദ്ദീന്‍ അന്‍സാരി (35), മുര്‍ത്തസ അന്‍സാരി (30) എന്നിവരാണു കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച്ച രാത്രി മുന്‍ഷിമുര്‍മുവില്‍ നിന്ന് 13 എരുമകളെ മോഷ്ടിച്ചെന്ന് ആരോപിച്ച് ദുല്ലു ഗ്രാമവാസികളാണ് ഈ രണ്ടു പേരെ പിടികൂടിയെതെന്ന് പോലിസ് പറയുന്നു. സ്ഥലത്ത് നിന്നു 30-40 കിലോമീറ്റര്‍ മാറി മറ്റൊരു ഗ്രാമത്തില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവര്‍.
ഇവരുടെ പക്കല്‍ നിന്നു കാണാതായ എരുമകളെ കണ്ടെടുത്തുവെന്നാണു ഗ്രാമവാസികള്‍ പറഞ്ഞതെന്നും ഗോദ്ദ എസ് പി രാജീവ് കുമാര്‍ പറഞ്ഞു.
മര്‍ദനത്തില്‍ പങ്കെടുത്ത നാലുപേരെ പോലിസ് അറസ്റ്റ് ചെയ്യുകയും അവര്‍ക്കെതിരേ എഫ്‌ഐആര്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മര്‍മു, കിഷാന്‍ തുദു, ഹര്‍ജോഹന്‍ കിസ്‌കു എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടവര്‍.
മരണപ്പെട്ടവരുടെ പേരിലും മോഷണക്കേസിന് എഫ്‌ഐആര്‍ എടുത്തതായി പോലിസ് അറിയിച്ചു. വന്‍ പോലിസ് സന്നാഹത്തെയാണ് സ്ഥലത്ത് വിന്യസിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷവും ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ മുസ്‌ലിം വ്യാപാരികള്‍ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മെയില്‍ കുട്ടികളെ തട്ടി ക്കൊണ്ടു പോവാന്‍ ശ്രമിച്ചെന്നാരോപിച്ച് നാല് മുസ്‌ലിം കന്നുകാലി കച്ചവടക്കാരെ ജാര്‍ഖണ്ഡിലെ സെറയ്‌കേല ഖറസ്വാന്‍ ജില്ലയില്‍ സംഘപരിവാരം മര്‍ദിച്ച് കൊലപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it