Flash News

ജാമ്യവ്യവസ്ഥകളില്‍ ഇളവ്; മഅ്ദനി സുപ്രിംകോടതിയില്‍

ജാമ്യവ്യവസ്ഥകളില്‍ ഇളവ്; മഅ്ദനി സുപ്രിംകോടതിയില്‍
X
madani

ന്യൂഡല്‍ഹി: കര്‍ണാടക വിചാരണക്കോടതിയിലെ തനിക്കെതിരായ ഒമ്പത് കേസുകളില്‍ പൊതുവായ വിചാരണ നടത്തണമെന്നും നിലവിലെ ജാമ്യവ്യവസ്ഥകളില്‍ ഇളവനുവദിക്കണമെന്നും ആവശ്യപ്പെട്ട് അബ്ദുന്നാസിര്‍ മഅ്ദനി സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
ഒമ്പത് കേസുകളിലും പൊതുവിചാരണ നടത്തണമെന്നഭ്യര്‍ഥിച്ച് മഅ്ദനി സുപ്രിം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നു വിചാരണക്കോടതിയില്‍ തന്നെ അപേക്ഷ സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ വിചാരണക്കോടതിയോട് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ സുപ്രിംകോടതി നിര്‍ദേശമുണ്ടായി രണ്ടുദിവസത്തിനു ശേഷം കേസുമായി ബന്ധപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചെന്നും കേസുകള്‍ ഏകോപിപ്പിക്കുന്നതിനെതിരായാണ് കര്‍ണാടക പോലിസിന്റെ നിലപാടെന്നും പുതിയ സത്യവാങ്മൂലത്തില്‍ മഅ്ദനി കോടതിയെ അറിയിച്ചു. കേസുകള്‍ ഏകോപിപ്പിക്കുകയാണെങ്കില്‍ 90 സാക്ഷികളെ വിസ്തരിച്ചാല്‍ മതിയെന്നും അല്ലെങ്കില്‍ 790 സാക്ഷികളെ വിസ്തരിക്കേണ്ടിവരുമെന്നും ഹരജി ചൂണ്ടിക്കാട്ടി.
അഡ്വ. ഹാരിസ് ബീരാനാണ് മഅ്ദനിക്ക് വേണ്ടി അപേക്ഷ സമര്‍പ്പിച്ചത്. ഹരജി കോടതി മാര്‍ച്ച് എട്ടിന് പരിഗണിക്കും. രോഗശയ്യയില്‍ കിടക്കുന്ന മാതാപിതാക്കളെ സന്ദര്‍ശിക്കുന്നതിന് ജാമ്യവ്യവസ്ഥകളില്‍ ഇളവു വേണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it