ജാമ്യത്തിലിറങ്ങി മുങ്ങിയ വധശ്രമക്കേസ് പ്രതി പിടിയില്‍
BY Sumeera SMR26 Jun 2016 3:52 AM GMT
Sumeera SMR26 Jun 2016 3:52 AM GMT
എടക്കര: വധശ്രമക്കേസില്‍, മോഷണക്കേസിലും ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളിയെ പോലിസ് പിടികൂടി. ഉപ്പട ചെമ്പന്‍കൊല്ലി തൊണ്ടിയില്‍ മുഹമ്മദ് നിസാറി(28)നെയാണ് എടക്കര എസ്ഐ സുനില്‍ തോമസും സംഘവും പിടികൂടിയത്.
2010 ഫെബ്രുവരി പതിനെട്ടിന് എടക്കര ടൗണിലെ ചുമട്ട് തൊഴിലാളി അബ്ദുള്‍ ഷെമീം എന്ന കണ്ണനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്നു. നിസാര്‍ ഉള്‍പ്പടെ ഒന്‍പത് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതിന് പുറമെ 2013 ആഗസ്ത് 19ന് മുപ്പിനിയിലെ തേവരോട്ട് ബാബുസാമുവേലിന്റെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍, പണം, ലാപ്ടോപ്പ് എന്നിവ മോഷ്ടിച്ച കേസിലും ഇയാള്‍ ജാമ്യത്തിലിറങ്ങി മുങ്ങി നടക്കുകയായിരുന്നു. പ്രതി നാട്ടിലുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബഹറയുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. മഞ്ചേരി സെഷന്‍സ് കൊടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എസ്ഐക്ക് പുറമെ എഎസ്ഐ എം അസൈനാര്‍, സിപിഒമാരായ ഷൈജു, ബിനു, ജഗദീശ്, പ്രദീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT