Flash News

ജാമിഅ ന്യൂനപക്ഷ പദവി: കാംപസ് ഫ്രണ്ട് മാര്‍ച്ച്

ന്യൂഡല്‍ഹി: ജാമിഅ മില്ലിയ്യ ഇസ്്‌ലാമിയ സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി വിഷയത്തിലെ അധികൃതരുടെ അലംഭാവത്തില്‍ പ്രതിഷേധിച്ച് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ വൈസ് ചാന്‍സലറുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കേസ് നടത്തിപ്പില്‍ ഉത്തരവാദിത്വത്തോടെ ഇടപെടണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ജാമിഅ മില്ലിയ്യക്ക് ന്യൂനപക്ഷ പദവി നല്‍കിയ നാഷനല്‍ കമ്മീഷണ്‍ ഫോര്‍ മൈനോറിറ്റി എജ്യുക്കേഷനല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് നടപടിക്കെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ കാംപസ് ഫ്രണ്ട് അപലപിച്ചു. ഇത്തരം സംഭവങ്ങള്‍ ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും നേര്‍ക്കുള്ള ഫാഷിസ്റ്റ് സര്‍ക്കാരിന്റെ ആക്രമണങ്ങളുടെ തുടര്‍ച്ചയാണെന്ന് പരിപാടിയില്‍ സംസാരിച്ച കാംപസ് ഫ്രണ്ട് പ്രസിഡന്റ് പി വി ഷുഹൈബ് കുറ്റപ്പെടുത്തി.
കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തെ കോടതിയില്‍ ചോദ്യം ചെയ്യുന്നതില്‍ വൈസ് ചാന്‍സലറും രജിസ്ട്രാറും അടങ്ങുന്ന ജാമിഅ മില്ലിയ അധികാരികള്‍ എങ്ങിനെ പരാജയപ്പെട്ടുവെന്നത് അറിയണം. ഇത്തരം ഗൗരവകരമായ കേസില്‍ വരുത്തിയ അലംഭാവം ജാമിഅ അധികൃതരുടെ അശ്രദ്ധയും സൂക്ഷ്മതയില്ലായ്മയും നിരുത്തരവാദിത്വവുമാണ് വ്യക്തമാക്കുന്നത്. ന്യൂനപക്ഷ പദവി എടുത്തുമാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം വിദ്യാര്‍ഥികളെ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരാക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റു വിദ്യാര്‍ഥി സംഘടനകളും മാര്‍ച്ചില്‍ പങ്കാളികളായി. ജാമിഅ വിദ്യാര്‍ഥി നേതാവും വിഷയത്തില്‍ പിന്തുണ അര്‍പ്പിച്ചു.
Next Story

RELATED STORIES

Share it