Flash News

ജാബിര്‍ മുബാറക് കുവൈത്ത് പ്രധാനമന്ത്രിയായി



കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രിയായി കജാബിര്‍ മുബാറക് അല്‍ സബാഹ് അധികാരമേറ്റതായി കുവൈത്ത് വാര്‍ത്താ ഏജന്‍സി കുന റിപോര്‍ട്ട് ചെയ്തു. മന്ത്രിമാര്‍ക്കെതിരേ അഴിമതി ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ കുവൈത്ത് പാര്‍ലമെന്റ് കഴിഞ്ഞ തിങ്കളാഴ്ച പിരിച്ചുവിട്ടിരുന്നു. മന്ത്രിമാരുടെ പട്ടിക അമീറിന്റെ പരിഗണനയിലാണെന്നും വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. 2011ല്‍ അധികാരമേറ്റ ജാബിറിന്റെ നേതൃത്വത്തില്‍ ഏഴാമത്തെ മന്ത്രിസഭയാണ് നിലവില്‍വരുന്നത്.
Next Story

RELATED STORIES

Share it